ലാപ്ടോപ് ചാര്‍ജ് ചെയ്യുന്നതിനിടെ ഡോക്ടര്‍ ഷോക്കേറ്റ് മരിച്ചു

ലാപ്ടോപ് ചാര്‍ജ് ചെയ്യുന്നതിനിടെ ഡോക്ടര്‍ ഷോക്കേറ്റ് മരിച്ചു

ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ ഡോക്ടർ ഷോക്കേറ്റ് മരിച്ചു. തമിഴ്നാട് നാമക്കല്‍ സ്വദേശി ഡോ. ശരണിത (32) ആണ് മരിച്ചത്. ഇവർ ചെന്നൈയിലെ കില്‍പോക് ഇ‌ൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തില്‍ പരിശീലനത്തിനെത്തിയതായിരുന്നു. അയനാവരത്തെ ഹോസ്റ്റല്‍ മുറിയില്‍ ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെയായിരുന്നു മരണം.

ഭർത്താവ് ഒട്ടേറെ തവണ ഫോണ്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന് ഹോസ്റ്റല്‍ അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് മുറിയിലെത്തി നോക്കിയപ്പോള്‍ ചാർജർ കയ്യില്‍ പിടിച്ച്‌ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഡോക്ടർ ഉദയകുമാറാണ് ഭർത്താവ്. 5 വയസ്സുള്ള കുട്ടിയുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *