ബെംഗളൂരു: കുടക് ഗുഡ്ഡെഹൊസൂർ ദേശീയപാതയിൽ ഞായറാഴ്ച ടാങ്കറും ലോറിയും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ലോറിയിലുണ്ടായിരുന്ന തൊഴിലാളി സുണ്ടികൊപ്പയിലെ കെ. രാജുവാണ് (37) മരിച്ചത്. ലോറി ഡ്രൈവർ ഹൊസകോട്ട സ്വദേശി സി. ജബ്ബാറിനെ (40) പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുശാൽ നഗറിൽനിന്ന് സുണ്ടികൊപ്പയിലേക്ക് വരുകയായിരുന്ന ലോറിയും എതിരെ പോയ ടാങ്കറുമാണ് കൂട്ടിയിടിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
<br>
TAGS : ACCIDENT
SUMMARY : Tanker and lorry collide in Kudak, one dead

Posted inKARNATAKA LATEST NEWS
