സ്പിരിറ്റ് കയറ്റി പോവുകയായിരുന്ന ടാങ്കറിന് തീപിടിച്ചു

സ്പിരിറ്റ് കയറ്റി പോവുകയായിരുന്ന ടാങ്കറിന് തീപിടിച്ചു

ബെംഗളൂരു: സ്പിരിറ്റ് കയറ്റി പോവുകയായിരുന്ന ടാങ്കറിന് തീപിടിച്ചു. ഹാവേരി തോട്ടടയെല്ലപുരയ്ക്ക് സമീപം ദേശീയപാത 48ൽ വ്യാഴാഴ്ച അർധരാത്രിയോടെയാണ് സംഭവം. ടാങ്കറിൻ്റെ ടയർ പൊട്ടിയതാണ് തീപിടുത്തതിന് കാരണമായത്. അഗ്നിശമന സേനയുടെയും പോലീസിൻ്റെയും ദ്രുതഗതിയിലുള്ള ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി.

ഏകദേശം 24 ലക്ഷം രൂപ വിലമതിക്കുന്ന വൈറ്റ് സ്പിരിറ്റുമായി ബെളഗാവിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ടാങ്കറിനാണ് തീപ്പിടിച്ചത്. അമിത ചൂടിനെ തുടർന്ന് പിന്നിലെ ടയറുകളിൽ ഒന്ന് പൊട്ടിത്തെറിക്കുകയായിരുന്നവെന്ന് പോലീസ് പറഞ്ഞു.

സംഭവം ശ്രദ്ധയിൽപെട്ട ഉടൻ ഡ്രൈവർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി പോലീസിനെയും ഫയർ ഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു. തീ അണയ്ക്കുന്നത് വരെ ഹൈവേയിലൂടെ എല്ലാത്തരം ഗതാഗതവും ട്രാഫിക് പോലീസ് നിയന്ത്രിച്ചു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് റൂട്ടിൽ ഗതാഗതം പുനസ്ഥാപിച്ചത്.

TAGS: KARNATAKA| FIRE
SUMMARY: Tanker lorry carrying spirit catches fire no casualities

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *