സ്പിരിറ്റ്‌ കയറ്റികൊണ്ടുവന്ന ടാങ്കർ മറിഞ്ഞ് അപകടം

സ്പിരിറ്റ്‌ കയറ്റികൊണ്ടുവന്ന ടാങ്കർ മറിഞ്ഞ് അപകടം

ബെംഗളൂരു: സ്പിരിറ്റ്‌ കയറ്റികൊണ്ടുവരികയായിരുന്ന ടാങ്കർ മറിഞ്ഞ് അപകടം. ശനിയാഴ്ച രാവിലെ ദേശീയപാത 46ൽ മല്ലഷെട്ടിഹള്ളിക്ക് സമീപം ഫ്‌ളൈഓവർ റാമ്പിൽ നിന്ന് ടാങ്കർ മറിയുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്നു ടാങ്കർ. ഡ്രൈവറും സഹായിയും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

ടാങ്കർ വീണതിന് പിന്നാലെ സ്‌പിരിറ്റ് ചോരാൻ തുടങ്ങിയതോടെ ട്രാഫിക് പോലീസ് ഇടപെട്ട് ഗതാഗതം രണ്ട് മണിക്കൂർ നേരത്തേക്ക് നിയന്ത്രിച്ചു. ഫയർ ആൻഡ് എമർജൻസി സർവീസ് ഉദ്യോഗസ്ഥരും ദാവൻഗരെ റൂറൽ പോലീസും ചേർന്ന് ടാങ്കർ റോഡിൽ നിന്റെ മാറ്റി. സംഭവത്തിൽ ദാവൻഗരെ റൂറൽ പോലീസ് കേസെടുത്തു.

TAGS: KARNATAKA | ACCIDENT
SUMMARY: Tanker carrying spirit falls off flyover ramp on NH-46; driver, assistant escape with injuries

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *