താനൂ‍ർ കസ്റ്റഡിക്കൊല; സുജിത്ത് ദാസിനെ വീണ്ടും ചോദ്യം ചെയ്ത് സിബിഐ

താനൂ‍ർ കസ്റ്റഡിക്കൊല; സുജിത്ത് ദാസിനെ വീണ്ടും ചോദ്യം ചെയ്ത് സിബിഐ

തിരുവനന്തപുരം: താനൂർ കസ്റ്റഡി മരണ കേസിൽ മലപ്പുറം മുൻ എസ്‌.പി. സുജിത് ദാസിനെ സി.ബി.ഐ. വീണ്ടും ചോദ്യം ചെയ്തതായി സൂചന. കഴിഞ്ഞവർഷമാണ്‌ മലപ്പുറം താനൂരിൽ പോലീസ് കസ്റ്റഡിയിലിരിക്കേ താമിർ ജിഫ്രി എന്ന യുവാവ് മരിച്ചത്. ഇത് രണ്ടാം തവണയാണ് സിബിഐ സംഘം സുജിത്ത് ദാസിനെ വിളിച്ചു വരുത്തുന്നത്.

സിബിഐ തിരുവനന്തപുരം ക്രൈം യൂണിറ്റാണ് താനൂർ കസ്റ്റഡി കൊലപാതകം അന്വേഷിക്കുന്നത്. ഡിവൈഎസ്പി കുമാർ റോണക്കിന്റെ നേതൃത്വത്തിലാണ് സുജിത്ത് ദാസിനെ വീണ്ടും ചോദ്യം ചെയ്തത്. നിലമ്പൂർ എംഎൽഎ പി വി അൻവർ ശബ്ദരേഖ പുറത്തുവിട്ടതിനെ തുടർന്ന് ഉയർന്ന ആരോപണങ്ങൾക്ക് പിന്നാലെ പത്തനംതിട്ട മുൻ എസ്‌.പി.യായിരുന്ന സുജിത്ത് ​ദാസിനെ സസ്പെൻഡ് ചെയ്തിരുന്നു.
<br>
TAGS : SUJITH DAS
SUMMARY : Tanur Custodial Murder. CBI interrogated Sujith Das again

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *