മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹന ഉടമകളിൽ നിന്നും നികുതി ഈടാക്കൽ ഊർജിതമാക്കുന്നു

മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹന ഉടമകളിൽ നിന്നും നികുതി ഈടാക്കൽ ഊർജിതമാക്കുന്നു

ബെംഗളുരു: ബെംഗളൂരുവിൽ ഒരു വർഷത്തിലേറെയായി ഓടുന്ന മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹന ഉടമകളിൽ നിന്ന് റോഡ് നികുതി ഈടാക്കാനുള്ള നടപടികൾ ഊർജിതമാക്കി ഗതാഗത വകുപ്പ്. നികുതി വെട്ടിക്കാനായി അയൽ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ആഡംബര കാറുകളെയാണ് ഗതാഗത വകുപ്പ് തുടക്കത്തിൽ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തെ ഉയർന്ന നികുതി ഒഴിവാക്കാനായി മറ്റു സംസ്ഥാനങ്ങളിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നത് പതിവാണ്. ആഡംബര കാറുകളാണ് ഇതിലേറെയും. 20 ലക്ഷത്തിൽ കൂടുതൽ വിലയുള്ള കാറുകൾ കർണാടകയിൽ രജിസ്റ്റർ ചെയ്യാന്‍ 18% നികുതി നൽകേണ്ടിവരുമ്പോൾ, മറ്റ് പല സംസ്ഥാനങ്ങളിലും ഇത് വളരെ കുറവാണ്. ഇത്തരത്തില്‍ ഉയർന്ന നികുതി സ്ലാബുകൾ ഒഴിവാക്കാൻ മറ്റ് സംസ്ഥാനങ്ങളിലും പുതുച്ചേരി പോലുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലും ആഡംബര കാറുകൾ രജിസ്റ്റർ ചെയ്യുന്ന സംഭവങ്ങളുണ്ടെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

ടോൾ ബൂത്തുകൾ കേന്ദ്രീകരിച്ച് 40 ഉദ്യോസ്ഥർ അടങ്ങുന്ന 10- അംഗ സംഘമാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയിൽ 28 ആഡംബര കാറുകളാണ് പിടിച്ചെടുത്തത്.  ബിഎംഡബ്ല്യു, പോർഷെ, മെഴ്‌സിഡസ് ബെൻസ്, ഓഡി, റേഞ്ച് റോവർ, എന്നിങ്ങനെയുള്ള ആഡംബര ബ്രാൻഡുകളാണ് പിടിച്ചെടുത്തവയില്‍ ഏറെയും.

മറ്റു സംസ്ഥാനങ്ങളിലെ വാഹനങ്ങൾ ഒരു വര്‍ഷത്തിലധികം സംസ്ഥാനത്ത് ഓടിക്കണമെങ്കിൽ റീ രജിസ്റ്റർ ചെയ്യണമെന്നാണ് നിയമം.

<br>
TAGS : ROAD TAX
SUMMARY : Tax collection from vehicle owners from other states is being intensified.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *