ടിസിഎസ് വേള്‍ഡ് 10 കെ റണ്‍; നഗരത്തില്‍ നാളെ ട്രാഫിക് നിയന്ത്രണം

ടിസിഎസ് വേള്‍ഡ് 10 കെ റണ്‍; നഗരത്തില്‍ നാളെ ട്രാഫിക് നിയന്ത്രണം

ബെംഗളൂരു: ടിസിഎസ് വേള്‍ഡ് 10 കെ റണ്ണിന്റെ ഭാഗമായി നഗരത്തില്‍ നാളെ ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തി. പുലര്‍ച്ചെ അഞ്ചുമണി മുതല്‍ രാവിലെ 10 മണി വരെയാണ് പാര്‍ക്കിംഗ്, ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വാര്‍ മെമ്മോറിയല്‍ ജംഗ്ഷന്‍, അനസ്വാമി മുതലിയാര്‍ റോഡ്, സെന്റ് ജോണ്‍സ് റോഡ്, വീലേഴ്‌സ് റോഡ്, അജന്ത റോഡ്, കാമരാജ് റോഡ്, കസ്തൂര്‍ബ റോഡ്, എംജി റോഡ്, കബ്ബന്‍ റോഡ്, സെന്‍ട്രല്‍ സ്ട്രീറ്റ് റോഡ്, രാജഭവന്‍ റോഡ്, അംബേദ്കര്‍ റോഡ്, വൈദേഹി ഹോസ്പിറ്റല്‍ റോഡ്, ഹട്‌സണ്‍ സര്‍ക്കിള്‍ എന്നീ ഭാഗങ്ങളിലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

റണ്ണില്‍ പങ്കെടുക്കുന്നവരുടെ വാഹനങ്ങള്‍ യുബി സിറ്റി, ഫ്രീഡം പാര്‍ക്ക്, ഗരുഡാ മാള്‍, വണ്‍ എംജി ലീഡോ മാള്‍, എംഎസ് ബില്‍ഡിംഗ്, മണിപ്പാല്‍ സെന്റര്‍, ആര്‍മി പബ്ലിക് സ്‌കൂള്‍, സ്വാഗത് മന്ദിര എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം.
<br>
TAGS : BENGALURU TRAFFIC POLICE | TRAFFIC RESTRICTED
SUMMARY : TCS World 10K Run; Traffic restrictions in the city tomorrow

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *