മുൻ എംപിയുടെ ഭാര്യയാണെന്ന് അവകാശപ്പെട്ട് വീഡിയോ പോസ്റ്റ്‌ ചെയ്തു; അധ്യാപിക അറസ്റ്റിൽ

മുൻ എംപിയുടെ ഭാര്യയാണെന്ന് അവകാശപ്പെട്ട് വീഡിയോ പോസ്റ്റ്‌ ചെയ്തു; അധ്യാപിക അറസ്റ്റിൽ

ബെംഗളൂരു: മുൻ കോൺഗ്രസ് എംപി ഡി.കെ. സുരേഷിന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും വീഡിയോകൾ പോസ്റ്റ് ചെയ്ത അധ്യാപിക അറസ്റ്റിൽ. ഡി. കെ. സുരേഷിന്റെ അഭിഭാഷകൻ നൽകിയ പരാതിയെ തുടർന്നാണ് നടപടി. മൈസൂരുവിലെ സർക്കാർ സ്കൂളിൽ ജോലി ചെയ്യുന്ന പവിത്രയാണ് പിടിയിലായത്. ഏപ്രിൽ എട്ടിനാണ് പവിത്ര ഡി. കെ. സുരേഷിന്റെ ഭാര്യയാണെന്ന് കാട്ടി വീഡിയോ ചിത്രീകരിച്ചത്.

അയൽക്കാർ തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നതായും ഇതിൽ നിന്ന് രക്ഷ നേടാനാണ് താൻ ഇത്തരത്തിലൊരു വീഡിയോ പോസ്റ്റ്‌ ചെയ്തതെന്നും പവിത്ര പോലീസിനോട് പറഞ്ഞു. പവിത്രയും ഡി.കെ. സുരേഷുമായുള്ള ഫോട്ടോ എഡിറ്റ് ചെയ്താണ് ഇവർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്തത്. ഇത് ശ്രദ്ധയിൽപ്പെട്ട ചിലർ സംഭവം ഡി. കെ. സുരേഷിന്റെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. തുടർന്നാണ് അഭിഭാഷകൻ പോലീസിൽ പരാതി നൽകിയത്.

TAGS: KARNATAKA | ARREST
SUMMARY: Govt school teacher arrested for posting videos claiming to be Congress leader DK Suresh’s wife

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *