നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ച് അധ്യാപിക മരിച്ചു

നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ച് അധ്യാപിക മരിച്ചു

പത്തനംതിട്ട: നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ ഇടിച്ച് കാറോടിച്ചിരുന്ന അധ്യാപിക മരിച്ചു. പെരുമ്പാവൂർ കീഴില്ലം സെന്റ്. തോമസ് സ്കൂൾ അധ്യാപിക റെസി ടൈറ്റസ് (52) ആണ് മരിച്ചത്. കോതമംഗലം നെല്ലിമറ്റം എം ബിറ്റ്സ് എഞ്ചി. കോളജ് പ്രിൻസിപ്പൽ ആറന്മുള കാലായിൽ ഡോ. തോമസ് ജോർജിന്റെ ഭാര്യയാണ്. കോതമംഗലത്തെ താമസസ്ഥലത്തുനിന്ന് ആറന്മുളയിലെ വീട്ടിലേക്കു വരുന്നതിനിടെ വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

വെണ്ണിക്കുളത്ത് നിന്നും പുല്ലാട് ഭാഗത്തേക്ക് വരികയായിരുന്നു കാർ പാട്ടക്കാലയില്‍ വെച്ച് റോഡരികിൽ നിർത്തിയിട്ടിരുന്ന കോഴിവാനിൽ ഇടിച്ച് കയറുകയായിരുന്നു. പരുക്കേറ്റ റെസിയെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പത്തനംതിട്ട തുണ്ട്‌ പറമ്പിൽ പ്രഫ. ടി. എസ്. ടൈറ്റസിന്റെയും ആനി ജോർജിന്റെയും മകളാണ് റെസി. മക്കൾ : കിരൺ ( പ്രൈസ് വാട്ടർ ഹൌസ് കൂപേഴ്സ് ബെംഗളൂരു), അജയ് (ടി.സി.എസ്, തിരുവനന്തപുരം).
<BR>
TAGS :  ACCIDENT
SUMMARY : Teacher dies after car hits parked lorry

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *