വിവാഹാഭ്യര്‍ഥന നിരസിച്ചു; അധ്യാപികയെ ക്ലാസില്‍ കയറി കുത്തിക്കൊന്നു

വിവാഹാഭ്യര്‍ഥന നിരസിച്ചു; അധ്യാപികയെ ക്ലാസില്‍ കയറി കുത്തിക്കൊന്നു

ചെന്നൈ: വിവാഹാഭ്യര്‍ഥന നിരസിച്ചതിനു അധ്യാപികയെ ക്ലാസ് മുറിയില്‍ കയറി കുത്തിക്കൊന്നു. ക്ലാസില്‍ കുട്ടികളെ പഠിപ്പിക്കുന്നതിനിടെയാണ്‌ കൊലപാതകം. തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ്‌ മരിച്ചത്. സംഭവത്തില്‍ പ്രതിയായ എം മദനനെ (30) പോലീസ് അറസ്റ്റു ചെയ്തു.

തഞ്ചാവൂർ മല്ലിപ്പട്ടണത്തെ സർക്കാർ സ്കൂളില്‍വച്ചായിരുന്നു നാടിനെ നടിക്കിയ കൊലപാതകം നടന്നത്. വിദ്യാർഥികളെ പഠിപ്പിക്കുന്നതിനിടെ പ്രതി കത്തി ഉപയോഗിച്ച്‌ അധ്യാപികയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ രമണിയെ ആശുപത്രിയിലെത്തിക്കും മുമ്പെ മരിച്ചിരുന്നു. വിവാഹഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറയുന്നു.

രമണിയും മദനും ഒരേ ഗ്രാമവാസികള്‍ ആയിരുന്നു. മദൻ വിവാഹാഭ്യർഥന നടത്തിയെങ്കിലും വീട്ടുകാർ ഇതു സാധ്യമല്ലെന്ന് അറിയിച്ചിരുന്നു. ചൊവ്വാഴ്ച ഗ്രാമത്തിലെ മുതിർന്നവർ മദനെ വിളിച്ച്‌ ഉപദേശിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കൊലപാതകം.

TAGS : CHENNAI | CRIME
SUMMARY : The marriage proposal was rejected; The teacher entered the class and was stabbed to death

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *