ഇഡി റെയ്ഡിനിടെ ടെക് കമ്പനി സ്ഥാപകന്‍ മരിച്ചു

ഇഡി റെയ്ഡിനിടെ ടെക് കമ്പനി സ്ഥാപകന്‍ മരിച്ചു

മുംബൈ: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡിനിടെ മുംബൈ ആസ്ഥാനമായുള്ള ടെക് കമ്പനി സ്ഥാപകന്‍ മരിച്ചു.. ടെക്‌നോളജി കമ്പനി വക്രംഗിയുടെ സ്ഥാപകനും പ്രമോട്ടറും എമിരറ്റ് ചെയര്‍മാനുമായ ദിനേശ് നന്ദ്വാനയാണ് മരിച്ചത്. 62 വയസായിരുന്നു. അന്ധേരിയില്‍ അദ്ദേഹത്തിന്റെ വസതിയില്‍ ഇഡി റെയ്ഡ് നടക്കുന്നതിനിടെയാണ് സംഭവം.

ഇ ഡിയുടെ ജലന്ധര്‍ യൂണിറ്റ് ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡിനെത്തി. റെയ്ഡ് പുരോഗമിക്കുന്നതിനിടെ അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം കൃത്യമായി അറിയാന്‍ സാധിക്കൂ എന്ന് എംഐഡിസി പോലീസ് സ്റ്റേഷന്‍ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ രവിചന്ദ്ര ചവാന്‍ പറഞ്ഞു. അതേസമയം മരണം സംബന്ധിച്ച് ദിനേശ് നന്ദ്വാനയുടെ കുടുംബം പരാതികളൊന്നും നല്‍കിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
<br>
TAGS : ENFORCEMENT DIRECTORATE | ED RAID
SUMMARY : Tech company founder dies during ED raid

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *