ബെംഗളൂരുവില്‍ ടെക്കി ജീവനൊടുക്കിയ സംഭവം; ഭാര്യയും ഭാര്യാ മാതാവും സഹോദരനും അറസ്റ്റില്‍

ബെംഗളൂരുവില്‍ ടെക്കി ജീവനൊടുക്കിയ സംഭവം; ഭാര്യയും ഭാര്യാ മാതാവും സഹോദരനും അറസ്റ്റില്‍

ബെംഗളൂരു: ടെക്കി യുവാവ് അതുല്‍ സുഭാഷ് ജീവനൊടുക്കിയ കേസില്‍ ഭാര്യ നികിത സിംഘാനിയയെും ഇവരുടെ അമ്മയേയും സഹോദരനെയും ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. അതുല്‍ സുഭാഷുമായി വേര്‍പിരിഞ്ഞ ഭാര്യ നികിത സിംഘാനിയ, ഭാര്യയുടെ അമ്മ നിഷ, സഹോദരന്‍ അനുരാഗ്, അമ്മാവന്‍ സുശീല്‍ എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തിരുന്നു.

നികിതയെ ഗുരുഗ്രാമില്‍ നിന്നും അമ്മയെയും സഹോദരനെയും അലഹബാദില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. പ്രതിയായ സുശീല്‍ ഒളിവിലാണ്. ഇന്ന് രാവിലെയാണ് മൂവരെയും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ബീഹാറിലെ സമസ്തിപൂർ സ്വദേശിയായ അതുല്‍ സുഭാഷിനെ തിങ്കളാഴ്ചയാണ് ബെംഗളൂരുവിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയ്ക്കും ഭാര്യയുടെ കുടുംബത്തിനുമെതിരെ ഗുരുതര ആരോപണം ഉന്നയിച്ചാണ് അതുല്‍ ആത്മഹത്യ ചെയ്തത്. തനിക്കെതിരെ ഭാര്യയും കുടുംബവും കേസുകള്‍ കെട്ടിച്ചമക്കുകയാണെന്നും നിരന്തരമായി പീഡിപ്പിക്കുകയാണെന്നുമാണ് 24 പേജുള്ള ആത്മഹത്യാ കുറിപ്പിലും 80 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലും അതുല്‍ ഉന്നയിച്ചത്.

TAGS : BENGALURU | TECHIE DEATH
SUMMARY : Techie took his own life in Bengaluru; Wife, mother-in-law and brother arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *