സാങ്കേതിക തകരാര്‍; നൂറിലധകം യാത്രക്കാരുമായി നാല് ദിവസത്തോളമായി എയര്‍ ഇന്ത്യ വിമാനം തായ്‍ലാൻഡില്‍ കുടുങ്ങിക്കിടക്കുന്നു

സാങ്കേതിക തകരാര്‍; നൂറിലധകം യാത്രക്കാരുമായി നാല് ദിവസത്തോളമായി എയര്‍ ഇന്ത്യ വിമാനം തായ്‍ലാൻഡില്‍ കുടുങ്ങിക്കിടക്കുന്നു

എയർ ഇന്ത്യ വിമാനത്തിലെ ന്യൂഡല്‍ഹിയിലേക്കുള്ള 100-ലധികം യാത്രക്കാർ തായ്ലൻഡിലെ ഫുക്കറ്റില്‍ കുടുങ്ങിയിട്ട് 80 മണിക്കൂറിലേറെയായി. യാത്രക്കാരില്‍ പ്രായമായവരും കുട്ടികളുമുണ്ട്. സാങ്കേതിക തകരാർ കാരണമാണ് വിമാനം ഫുക്കറ്റില്‍ കുടുങ്ങിയതെന്ന് അധികൃതർ അറിയിച്ചു.

നവംബർ 16 ന് രാത്രിയാണ് വിമാനം ഡല്‍ഹിയിലേക്ക് യാത്ര തിരിക്കേണ്ടിയിരുന്നത്. എന്നാല്‍ സാങ്കേതിക തകരാർ കാരണം വിമാന സർവീസ് ആറ് മണിക്കൂർ വൈകുന്നതായി എയർലൈൻ പ്രതിനിധികള്‍ യാത്രക്കാരെ അറിയിച്ചു. മണിക്കൂറുകളോളം കാത്തുനിന്ന യാത്രക്കാരോട് വിമാനത്തില്‍ കയറാൻ ആവശ്യപ്പെട്ടെങ്കിലും ഒരു മണിക്കൂർ കഴിഞ്ഞ് തിരിച്ച്‌ ഇറക്കുകയായിരുന്നു എന്നാണ് യാത്രക്കാർ പറയുന്നത്. പിന്നീട് വിമാനം റദ്ദാക്കിയതായി അറിയിച്ചു.

സാങ്കേതിക തകരാർ പരിഹരിച്ചുവെന്നും ഇതേ വിമാനത്തില്‍ യാത്ര തുടർന്നുവെന്നും യാത്രക്കാർ പറഞ്ഞു. എന്നാല്‍ പറന്നുയർന്ന രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം ഫുക്കറ്റില്‍ തന്നെ തിരിച്ചിറക്കി. വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടെന്ന് യാത്രക്കാരോട് വീണ്ടും എയർലൈൻ അറിയിച്ചു. ഇതിന് ശേഷം യാത്രക്കാർ ഫുക്കറ്റില്‍ കുടുങ്ങുകയായിരുന്നു.

TAGS : AIR INDIA
SUMMARY : Technical failure; An Air India flight with more than a hundred passengers has been stuck in Thailand for four days

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *