സാങ്കേതിക തകരാർ; ദുബായിൽനിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി മസ്കത്തിൽ ഇറക്കി

സാങ്കേതിക തകരാർ; ദുബായിൽനിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി മസ്കത്തിൽ ഇറക്കി

മസ്ക്കറ്റ്: ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി. മസ്‌ക്കറ്റ് വിമാനത്താവളത്തിലാണ് വിമാനം തിരിച്ചിറക്കിയത്. 1.15 മണിക്കൂറോളം നേരം വിമാനം ആകാശത്ത് പറന്നതിന് ശേഷമാണ് വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്ന് അധികൃതർ യാത്രക്കാരെ അറിയിക്കുന്നത്.  റത്തിറക്കി. ഇതോടെ, 200-ഓളം പേരുടെ യാത്ര പ്രതിസന്ധിയിലായതായാണ് റിപ്പോര്‍ട്ട്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് യാത്രക്കാരടങ്ങുന്ന സംഘമാണ് പ്രതിസന്ധിയിലായത്. ചികിത്സക്കും മറ്റ് അടിയന്തരാവശ്യത്തിനും നാട്ടിലേക്ക് പുറപ്പെട്ടവരും കൂട്ടത്തിലുണ്ട്.

ആദ്യം രണ്ട് മണിക്കൂറുളോളം യാത്രക്കാർ മസ്കത്തിൽ വിമാനത്തിനുള്ളിലായിരുന്നു. കൃത്യമായ മറുപടി നൽകാൻ ബന്ധപ്പെട്ടവർ തയ്യാറായിരുന്നില്ലെന്നും യാത്രക്കാർ പറഞ്ഞു. ഒടുവിൽ ബഹളം വെച്ചതോടെ മൂന്ന് മണിക്കൂറിന് ശേഷം മുഴുവൻ പേരെയും പുറത്തിറക്കി ഹോട്ടലിന്റെ ലോഞ്ചിലേക്ക് മാറ്റി. യാത്ര എപ്പോൾ തുടരും എന്നത് സംബന്ധിച്ച് ഒരു അറിയിപ്പും എയർ ഇന്ത്യ അധികൃതർ നൽകുന്നില്ലെന്നും യാത്രക്കാർ ആരോപിക്കുന്നു.

<BR>
TAGS : TECHNICAL GLITCH, AIR INDIA, EMERGENCY LANDING
SUMMARY : Technical glitch; Air India Express flight from Dubai to Kochi makes emergency landing in Muscat

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *