സാങ്കേതിക തകരാർ പരിഹരിച്ചു; ഗൃഹലക്ഷ്മി പദ്ധതിക്ക് കീഴിലുള്ള ഫണ്ട് വിതരണം പുനരാരംഭിച്ചു

സാങ്കേതിക തകരാർ പരിഹരിച്ചു; ഗൃഹലക്ഷ്മി പദ്ധതിക്ക് കീഴിലുള്ള ഫണ്ട് വിതരണം പുനരാരംഭിച്ചു

ബെംഗളൂരു: ഗൃഹലക്ഷ്മി പദ്ധതിക്ക് കീഴിൽ ഗുണഭോക്താക്കൾക്കുള്ള ഫണ്ട് വിതരണം പുനരാരംഭിച്ചു. ഫണ്ട്‌ വിതരണത്തിലെ സാങ്കേതിക തകരാർ പരിഹരിച്ചതായും, ഇനിമുതൽ ഫണ്ട് വിതരണം സുതാര്യമായി നടക്കുമെന്നും വനിതാ ശിശു വികസന മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ പറഞ്ഞു.

മാണ്ഡ്യയിൽ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗത്തിൽപ്പെട്ട സ്ത്രീകളായ കുടുംബനാഥകൾക്ക് ഗൃഹ ലക്ഷ്മി പദ്ധതി പ്രകാരം 2,000 രൂപ പ്രതിമാസം ലഭിക്കും. കഴിഞ്ഞ വർഷം നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൻ്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഗൃഹലക്ഷ്മി പദ്ധതി. കഴിഞ്ഞ വർഷം ഓഗസ്റ്റ് 30നാണ് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.

പദ്ധതിക്ക് കീഴിൽ കഴിഞ്ഞ രണ്ട് മാസമായി പണം ലഭിക്കുന്നില്ലെന്ന് ഉപഭോക്താക്കൾ പരാതിപ്പെട്ടിരുന്നു. ചില സാങ്കേതിക തകരാർ കാരണം, ജൂൺ, ജൂലൈ മാസങ്ങളിൽ സർക്കാരിന് ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറാൻ കഴിഞ്ഞില്ല. എന്നാൽ ഇനിമുതൽ മുടക്കം വന്ന മാസങ്ങളിലെ പണമടക്കം അതാത് ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

TAGS: KARNATAKA | GRUHALAKSHMI SCHEME
SUMMARY: Minister says technical glitch resolved, Gruha Lakshmi scheme money transfer from today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *