സാങ്കേതിക തകരാര്‍; കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ അറബിക്കടലില്‍ ഇടിച്ചിറക്കി: 3പേരെ കാണാതായി

സാങ്കേതിക തകരാര്‍; കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ അറബിക്കടലില്‍ ഇടിച്ചിറക്കി: 3പേരെ കാണാതായി

ന്യൂഡൽഹി: രക്ഷാദൗത്യത്തിനിടെ അറബിക്കടലില്‍ അടിയന്തര ലാന്‍ഡിങ്ങിന് ശ്രമിച്ച ഹെലികോപ്റ്ററിലെ മൂന്നു കോസ്റ്റ് ഗാര്‍ഡ് (ഐസിജി) അംഗങ്ങളെ കാണാതായി. തിങ്കളാഴ്ച രാത്രിയാണ് സംഭവമെന്ന് ഐജിസി അധികൃതര്‍ അറിയിച്ചു. ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്തുനിന്നു 45 കിലോമീറ്റര്‍ അകലെ ടാങ്കറിനുളളില്‍ പരുക്കേറ്റു കിടക്കുന്ന കോസ്റ്റ് ഗാര്‍ഡ് അംഗത്തെ രക്ഷിക്കുന്നതിനാണ് ഹെലികോപ്റ്റര്‍ വിന്യസിച്ചത്.

അടിയന്തര ലാന്‍ഡിങ് നടത്തുന്നതിനിടെ ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് കടലില്‍ പതിക്കുകയായിരുന്നു. നാല് ജീവനക്കാരില്‍ ഒരാളെ രക്ഷിച്ചെങ്കിലും മൂന്നു പേരെ കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നാല് കപ്പലുകളും രണ്ടു വിമാനങ്ങളും വിന്യസിച്ചതായി കോസ്റ്റ ഗാര്‍ഡ് അറിയിച്ചു.

TAGS: HELlCOPTER | CRASH | MlSSING
SUMMARY: Technical failure; Coast Guard helicopter crashes in Arabian Sea: 3 missing

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *