പതിമൂന്നുകാരനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പതിമൂന്നുകാരനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: പതിമൂന്നുകാരനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബിദരഹള്ളിയിലാണ് സംഭവം. രക്ഷിതാക്കൾ ജോലിക്ക് പോയി തിരിച്ചെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ മകന്റെ മൃതദേഹം കണ്ടത്. ഒമ്പത് വയസ്സുള്ള സഹോദരി വീട്ടിലുണ്ടായിരുന്നപ്പോഴാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.

ബോധമില്ലാതെ കണ്ട മകനെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ രക്ഷിതാക്കൾ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പ് അമിതമായി ഫോൺ ഉപയോഗിക്കുന്നതിന് കുട്ടിയെ ശകാരിച്ചിരുന്നുവെന്ന് രക്ഷിതാക്കൾ പോലീസിനോട് പറഞ്ഞു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ബിദരഹള്ളി പോലീസ് കേസെടുത്തു.

TAGS: BENGALURU | DEATH
SUMMARY: Teen boy found death under mysterious circumstances

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *