തുടർച്ചയായി മൂന്ന് മണിക്കൂർ ഭരതനാട്യം; ലഭിച്ച തുക വയനാടിനായി നല്‍കി പതിമൂന്നുകാരി

തുടർച്ചയായി മൂന്ന് മണിക്കൂർ ഭരതനാട്യം; ലഭിച്ച തുക വയനാടിനായി നല്‍കി പതിമൂന്നുകാരി

ചെന്നൈ: മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായി ഭരതനാട്യം അവതരിപ്പിച്ച് ലഭിച്ച തുക സമാഹരിച്ച് വയനാടിനായി നല്‍കി പതിമൂന്നുകാരി. തമിഴ്നാട് കള്ളക്കുറിച്ചി തിരുക്കോവില്ലൂര്‍ സ്വദേശി ബാലമുരുകന്‍റെയും ദേവിയമ്മയുടെയും മകളായ ഹരിണി ശ്രീയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകിയത്.

തുടര്‍ച്ചയായി മൂന്ന് മണിക്കൂര്‍ ഭരതനാട്യം അവതരിപ്പിച്ച് തുക സമാഹരിച്ചത്. ഇതോടൊപ്പം കയ്യില്‍ സൂക്ഷിച്ച തുകയും ചേർത്ത് 15000 രൂപയാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. ഇത് മാതൃകാപരമാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ആറ് വര്‍ഷമായി ഭരതനാട്യം അഭ്യസിക്കുന്ന ഹരിണിശ്രീ ലോകസമാധാനത്തിനായി തുടര്‍ച്ചയായി തിരുവണ്ണാമലയ്ക്ക് ചുറ്റും ഭതനാട്യം അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു.

TAGS: WAYANAD | LANDSLIDE
SUMMARY: TN girl transfers amount got from dancing to cm relief fund

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *