തേജസ്വി സൂര്യ എംപിയും ഗായിക ശിവശ്രീ സ്കന്ദപ്രസാദും വിവാഹിതരായി

തേജസ്വി സൂര്യ എംപിയും ഗായിക ശിവശ്രീ സ്കന്ദപ്രസാദും വിവാഹിതരായി

ബെംഗളൂരു: ബിജെപി എംപി തേജസ്വി സൂര്യയും കർണാടിക് ഗായിക ശിവശ്രീ സ്‌കന്ദപ്രസാദും വിവാഹിതരായി. അടുത്ത കുടുംബാംഗങ്ങളുടെയും ചില രാഷ്‌ട്രീയ സഹപ്രവർത്തകരുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. ഇരു കുടുംബങ്ങളിലെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ പരമ്പരാഗതമായ രീതിയിലായിരുന്നു വിവാഹം.

ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് ബി വൈ വിജയേന്ദ്ര, കേന്ദ്ര മന്ത്രിമാരായ വി സോമണ്ണ, അര്‍ജുന്‍ റാം മേഘ്വാള്‍, ബിജെപി എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ ബിജെപി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. ബെംഗളൂരു സൗത്തില്‍ നിന്നുള്ള ലോക്‌സഭാ അംഗമാണ് തേജസ്വി സൂര്യ. ചെന്നൈ സ്വദേശിയായ കർണാടക സംഗീതജ്ഞയും നർത്തകിയുമാണ് ശിവശ്രീ സ്‌കന്ദപ്രസാദ്.

മൃദംഗവാദകനായ സ്‌കന്ദപ്രസാദിന്റെ മകളാണ്. ബയോ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ശിവശ്രീ ആയുർവേദിക് കോസ്‌മെറ്റോളജിയില്‍ ഡിപ്ലോമ നേടിയിട്ടുണ്ട്. മദ്രാസ് സർവകലാശാലയില്‍ നിന്ന് ഭരതനാട്യത്തിലും സംസ്‌കൃത കോളേജില്‍ നിന്ന് സംസ്‌കൃതത്തിലും ബിരുദാനന്തര ബിരുദം നേടി. 2014ല്‍ ശിവശ്രീ പാടി റെക്കോഡ് ചെയ്‌ത ഗാനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശംസ ലഭിച്ചിരുന്നു.

TAGS : TEJASWI SURYA | MARRIAGE
SUMMARY : Tejaswi Surya MP and singer Shivshri Skandaprasad get married

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *