തെലങ്കാന ടണൽ ദുരന്തം: രക്ഷാപ്രവർത്തനം ഏറ്റെടുത്ത് സൈന്യം

തെലങ്കാന ടണൽ ദുരന്തം: രക്ഷാപ്രവർത്തനം ഏറ്റെടുത്ത് സൈന്യം

ഹൈദരാബാദ്: തെലങ്കാന നാഗര്‍ കുര്‍ണൂല്‍ തുരങ്കത്തില്‍ കുടുങ്ങിയ എട്ട് പേരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്ത് സൈന്യം. സൈന്യത്തിന്‍റെ എഞ്ചിനീയറിങ് ടാസ്ക് ഫോഴ്സിന്‍റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. ക​ര​സേ​ന, ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന തുടങ്ങി​യ​വരുടെ നേതൃത്വത്തിൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പുരോ​ഗമിക്കുകയാണ്.

ഇന്നലെ നിർമാണപ്രവർത്തനങ്ങൾക്കായി തൊഴിലാളികൾ ടണലിൽ പ്രവേശിച്ചപ്പോൾ ടണലിന്റെ മുകൾഭാ​ഗം തകർന്ന് വീഴുകയായിരുന്നു. ടണലിന്റെ ഒരു ഭാഗത്തുണ്ടായ ചോർച്ച പരിഹരിക്കാൻ തൊഴിലാളികൾ അകത്ത് കയറിയപ്പോഴാണ് അപകടം. ഈ സമയത്ത് അമ്പതോളം തൊഴിലാളികൾ ടണലിൽ ഉണ്ടായിരുന്നതായാണ് വിവരം. 43 തൊഴിലാളികളെ രക്ഷപ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ചില തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്.

കൺസ്ട്രക്ഷൻ കമ്പനിയിൽ നിന്നുള്ള നിന്നുള്ള വിദ​ഗ്ധ സംഘം ടൺലിൽ സ്ഥിതി​ഗതികൾ പരിശോധിച്ചിരുന്നു. ദുരന്ത നിവാരണ പ്രവർത്തനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടറോടും, ജില്ലാ പൊലീസ് മേധാവിയോടും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നിർദേശിച്ചിട്ടുണ്ട്. ഫെബ്രുവരി 18നാണ് ടണൽ തുറന്ന് പ്രവർത്തനം ആരംഭിച്ചത്.
<br>
TAGS : TUNNEL COLLAPSED
SUMMARY : Telangana tunnel disaster: Army takes over rescue operations

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *