സിനിമാ സെറ്റില്‍ വച്ച്‌ പീഡിപ്പിച്ചു; തെലുങ്ക് ന‍ൃത്ത സംവിധായകൻ ജാനി മാസ്റ്റര്‍ അറസ്റ്റില്‍

സിനിമാ സെറ്റില്‍ വച്ച്‌ പീഡിപ്പിച്ചു; തെലുങ്ക് ന‍ൃത്ത സംവിധായകൻ ജാനി മാസ്റ്റര്‍ അറസ്റ്റില്‍

ഹൈദരാബാദ്: വിവിധ ലൊക്കേഷനുകളില്‍ വെച്ച്‌ പലതവണ ലൈംഗികാതിക്രമത്തിനിരയാക്കി എന്ന 21-കാരിയുടെ പരാതിയെ തുടർന്ന് നൃത്തസംവിധായകൻ ഷെയ്ക് ജാനി ബാഷ എന്ന ജാനി മാസ്റ്റർ അറസ്റ്റില്‍. യുവതിയുടെ പരാതിയില്‍ റായ്ദുർഗ് പോലീസ് കേസെടുത്തിരുന്നു.

തമിഴ്, തെലുങ്ക് സിനിമകളിലെ പ്രശസ്തനായ കൊറിയോഗ്രാഫറാണ് ജാനി. രഞ്ജിതമേ, കവലയ്യ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് ഇയാള്‍ കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്. പരാതിക്കാരിയായ യുവതി 2019 മുതല്‍ കൊറിയോഗ്രാഫർമാരുടെ അസോസിയേഷനില്‍ ഉണ്ടെന്ന് പറയപ്പെടുന്നു. കുറ്റം ആരോപിക്കപ്പിക്കപ്പെടുന്ന അന്ന് പെണ്‍കുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാല്‍ പോക്‌സോ നിയമപ്രകാരവും ജാനിക്കെതിരെ കേസെടുത്തിരുന്നു.

ഈ കേസില്‍ പ്രതിയാക്കപ്പെട്ടതിനെ തുടർന്ന് അയാള്‍ പ്രസിഡൻ്റായിരുന്ന തെലുങ്ക് സിനിമാ ആൻഡ് ടിവി ഡാൻസേഴ്‌സ് അസോസിയേഷനില്‍ നിന്ന് ജാനിയെ പുറത്താക്കി. ഒളിവിലായിരുന്ന ഇയാളെ ബെംഗളൂരുവില്‍ സ്പെഷല്‍ പോലീസ് അറസ്റ്റ് ചെയ്തു. ജാനി മാസ്റ്റർ തന്നെ ദീർഘകാലമായി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിക്കാരിയായ വനിതാ കൊറിയോഗ്രാഫർ ആരോപിച്ചു.

ചെന്നൈ, മുംബൈ, ഹൈദരാബാദ്, അളകാപുരി ടൗണ്‍ഷിപ്പ് എന്നിവയുള്‍പ്പെടെ വിവിധ നഗരങ്ങളില്‍ നടന്ന പീഡനത്തിന്റെയും ആക്രമണത്തിന്റെയും സംഭവങ്ങള്‍ പരാതിയില്‍ അവർ വിശദമാക്കിയിട്ടുണ്ട്. യുവതിയുടെ നർസിംഗിയിലുള്ള വസതിയില്‍ വെച്ചും പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്.

TAGS : DIRECTOR | ARRESTED
SUMMARY : molested on film sets; Telugu dance director Jani Master arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *