ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ ഉഷ്ണതരംഗത്തിന് സമാനമായ കാലാവസ്ഥയ്ക്ക് സാധ്യത

ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ ഉഷ്ണതരംഗത്തിന് സമാനമായ കാലാവസ്ഥയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ ഉഷ്ണതരംഗത്തിന് സമാനമായ താപനിലയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ഫെബ്രുവരി മാസത്തിൽ ഒട്ടും പതിവില്ലാത്ത വിധത്തിലുള്ള ചൂടാണ് നഗരത്തിൽ അനുഭവപ്പെടുന്നത്. സാധാരണ ഏപ്രിൽ മാസത്തിലെ കനത്ത വേനലിൽ അനുഭവപ്പെടുന്ന ചൂടിലേക്ക് ബെംഗളൂരുവിലെ അവസ്ഥ എത്തിക്കഴിഞ്ഞതായി ഐഎംഡി ഉദ്യോഗസ്ഥർ പറഞ്ഞു.

ചൊവ്വാഴ്ച നഗരത്തിൽ കുറഞ്ഞതും കൂടിയതുമായ താപനില യഥാക്രമം 18 ഡിഗ്രി സെൽഷ്യസിനും 31 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരുന്നു. വരുംദിവസങ്ങളിൽ ഇനിയും ചൂട് ഉയരുവാനുള്ള സാധ്യതയുണ്ട്. പൊതുവെ 30 ഡിഗ്രി വരെ എത്തിയിരുന്ന ഫെബ്രുവരിയിലെ താപനില ഈ വർഷം 33.6 ഡിഗ്രി സെൽഷ്യസ് വരെ എത്തി. ഇതിനു മുൻപ് ഇതേ താപനില അനുഭവപ്പെട്ടത് 20 വർഷത്തിനു മുൻപാണ്.

വരും ദിവസങ്ങളിലെ കാലാവസ്ഥയിലും താപനിലയിലും കാര്യമായ വ്യത്യാസം ഉണ്ടാകില്ല. ബുധനാഴ്ച ബെംഗളൂരുവിലെ കുറഞ്ഞ താപനില18 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 31 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ചൂട് കൂടിയ കാലാവസ്ഥ ഒരാഴ്ചയോളം തുടരുമെന്നും ഐഎംഡി മുന്നറിയിപ്പ് നൽകി.

TAGS: BENGALURU, CLIMATE, TEMPERATURE
SUMMARY: Bengaluru Heatwave, Intense Temperatures Soar Across Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *