സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിൽ നിന്നുള്ള പ്രസാദം വീടുകളിലെത്തിക്കാൻ പദ്ധതി

സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിൽ നിന്നുള്ള പ്രസാദം വീടുകളിലെത്തിക്കാൻ പദ്ധതി

ബെംഗളൂരു: സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിൽ നിന്നുള്ള പ്രസാദം ഭക്തരുടെ വീടുകളിൽ എത്തിക്കാൻ പദ്ധതിയൊരുക്കി കർണാടക ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് (മുസ്രായ്) വകുപ്പ്. സംക്രാന്തിക്ക് ശേഷം പദ്ധതി നടപ്പാക്കുമെന്ന് വകുപ്പ് അറിയിച്ചു. പൂർണമായും ഓൺലൈൻ ആയാണ് സേവനം ലഭ്യമാക്കുക. കൂടാതെ സംസ്ഥാനത്തുടനീളമുള്ള വിവിധ ക്ഷേത്രങ്ങളിൽ നിന്ന് ഭക്തർക്ക് ഇഷ്ടപ്പെട്ട പ്രസാദം ബുക്ക് ചെയ്യാനുള്ള അവസരവും ഇതോടൊപ്പമുണ്ടാകും.

വീടുതോറുമുള്ള വിതരണം സുഗമമാക്കുന്നതിന് സ്വകാര്യ കമ്പനികളുമായോ തപാൽ വകുപ്പുമായോ ഉടൻ കരാർ ഒപ്പുവെക്കും വകുപ്പ് അധികൃതർ പറഞ്ഞു. പ്രസാദത്തിൻ്റെ വിലയും ഡെലിവറി ചാർജും വകുപ്പ് രണ്ട് ദിവസങ്ങൾക്കുള്ളിൽ നിശ്ചയിക്കും. ആളുകൾക്ക് ഓൺലൈനായി തന്നെ ഇതിനായി പണമടയ്ക്കാം.

TAGS: KARNATAKA | TEMPLES
SUMMARY: Muzarai Dept to deliver prasadam at doorsteps after Sankranti

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *