അധിക ദക്ഷിണ ആവശ്യപ്പെട്ടു; ക്ഷേത്ര പൂജാരിക്ക് സസ്പെൻഷൻ

ബെംഗളൂരു: ഭക്തരിൽ നിന്നും അധിക ദക്ഷിണ ആവശ്യപ്പെട്ട ക്ഷേത്ര പൂജാരിക്ക് സസ്പെൻഷൻ. കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് സംഭവം. സർപ്പ സംസ്‌കാര ചടങ്ങിനിടെയാണ് ഭക്തരിൽ നിന്ന് കൂടുതൽ ദക്ഷിണ പൂജാരി ശിവപ്രകാശ് ആവശ്യപ്പെട്ടത്.

അടുത്തിടെ ആന്ധ്രാപ്രദേശിൽ നിന്നുള്ള ഒരു സംഘം ഭക്തർ സർപ്പ സംസ്‌കാര ചടങ്ങുകൾക്കായി ക്ഷേത്രത്തിലെത്തിയിരുന്നു. ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം, ഭക്തർ അവരുടെ ആചാരപ്രകാരം പൂജാരി ശിവപ്രകാശ് പാണ്ഡേലുവിന് ദക്ഷിണ നൽകി. എന്നാൽ, തുക കുറവാണെന്നും, കൂടുതൽ പണം നൽകണമെന്നും ശിവപ്രകാശ് ആവശ്യപ്പെടുകയായിരുന്നു.

തുടർന്ന് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറോട് പൂജാരിയുടെ പെരുമാറ്റത്തെക്കുറിച്ച് ഭക്തർ പരാതിപ്പെട്ടു. ഇയാൾക്കെതിരെ നേരത്തെയും സമാന ആരോപണങ്ങൾ ഉയർന്നിരുന്നതിനാൽ അദ്ദേഹത്തെ ചുമതലകളിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി ക്ഷേത്രം അധികാരികൾ അറിയിച്ചു.

TAGS: KARNATAKA | SUSPENSION
SUMMARY: Excessive Dakshina demand: Kukke Subramanya Temple priest suspended

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *