വിലങ്ങാടിന് താല്‍ക്കാലിക ആശ്വാസം: ഉരുള്‍പൊട്ടല്‍ മേഖലയില്‍ മൊറട്ടോറിയം

വിലങ്ങാടിന് താല്‍ക്കാലിക ആശ്വാസം: ഉരുള്‍പൊട്ടല്‍ മേഖലയില്‍ മൊറട്ടോറിയം

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ വിലങ്ങാട് പ്രകൃതി ദുരന്തബാധിതമായ വില്ലേജുകളിലെ വായ്പകൾക്കും വിവിധ സർക്കാർ കുടിശ്ശികകളിലെ എല്ലാ റവന്യൂ റിക്കവറി നടപടികള്‍ക്കും മൊറട്ടോറിയം പ്രഖ്യാപിച്ച് സർക്കാർ. കേരള റവന്യൂ റിക്കവറി ആക്റ്റ് 1968 സെക്ഷന്‍ 83B പ്രകാരമാണ് മൊറട്ടോറിയം അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്.

ഇതിന്റെ ഭാഗമായി റവന്യൂ റിക്കവറികള്‍ നിര്‍ത്തിവെയ്ക്കും. വായ്പാ, സര്‍ക്കാര്‍ കുടിശ്ശികകള്‍ക്കും മൊറട്ടോറിയം ബാധകമാണ്. മൊറട്ടോറിയം ഒന്‍പത് വില്ലേജുകളിലാണ് ബാധകമാവുക. വിലങ്ങാട്, നരിപ്പറ്റ, തൂണേരി, വളയം, ചെക്യാട്, തിരൂര്‍, എടച്ചേരി, വാണിമേല്‍, നാദാപുരം വില്ലേജുകളിലാണ് മൊറട്ടോറിയം ബാധകമാവുക.

വലിയ നാശനഷ്ടമാണ് വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ഉണ്ടായത്. ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 14 വീടുകള്‍ പൂര്ണമായും ഒഴുകിപ്പോയി. 112 വീടുകള് വാസയോഗ്യമല്ലാതായി. നാല് കടകളും നശിച്ചു. ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ്, വാളൂക്ക്, ഉരുട്ടി, വിലങ്ങാട് പാലങ്ങള് ഉള്പ്പെടെ തകര്ന്നതില് 156 ലക്ഷം രൂപയുടെ നഷ്ടമാണ് പൊതുമരാമത്ത് വകുപ്പു റോഡ് വിഭാഗം കണക്കാക്കിയത്.
<BR>
TAGS : VILANGAD LANDSLIDE | MORATORIUM
SUMMARY : Temporary relief for Vilangad: Moratorium in landslide-prone areas

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *