ഭീകരാക്രമണം: കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10ലക്ഷം, പരുക്കേറ്റവര്‍ക്ക് 2ലക്ഷം

ഭീകരാക്രമണം: കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10ലക്ഷം, പരുക്കേറ്റവര്‍ക്ക് 2ലക്ഷം

ശ്രീനഗർ: ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയും നല്‍കും. പ്രിയപ്പെട്ടവരുടെ നഷ്ടത്തിന് എത്ര പണം നല്‍കിയാലും പകരമാകില്ല എന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബദു്ള്ള പറഞ്ഞു.

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുപോകുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. പരുക്കേറ്റവര്‍ക്ക് ഏറ്റവും മികച്ച വൈദ്യസഹായം നല്‍കുന്നുവെന്നും അദ്ദേഹം സമൂമാധ്യമത്തില്‍ കുറിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ തീവ്രവാദ ആക്രമണത്തില്‍ മരണം 28 ആയതായി റിപ്പോര്‍ട്ടുണ്ട്.

ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പഹല്‍ഗാമിലെ ബൈസാരന്‍ താഴ്‌വരയിലാണ് വെടിവെപ്പുണ്ടായത്. നടന്നോ കുതിരപ്പുറത്തോ മാത്രം എത്താന്‍ സാധിക്കുന്ന പ്രദേശമാണ് ബൈസാരന്‍ താഴ്‌വര. വേഷം മാറിയാണ് തീവ്രവാദികള്‍ എത്തിയതെന്നും കൃത്യമായി ലക്ഷ്യം വെച്ചുകൊണ്ടുള്ള ആക്രമാണ് എന്നുമാണ് കരുതപ്പെടുന്നത്.

2019ന് ശേഷമുള്ള ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇതെന്നാണ് കരുതപ്പെടുന്നത്. അതേസമയം, വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയുണ്ട്. കൊച്ചി ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രനാണ് (65) മരിച്ചത്. മകളുടെ മുന്നില്‍ വെച്ചാണ് ഇയാള്‍ക്ക് വെടിയേറ്റത്.

TAGS : LATEST NEWS
SUMMARY : Terror attack: 10 lakhs for the families of those killed, 2 lakhs for those injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *