കശ്മീരിലെ ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം ഒരു ഡോക്ടറടക്കം ഏഴായി

കശ്മീരിലെ ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം ഒരു ഡോക്ടറടക്കം ഏഴായി

ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗന്ദര്‍ബാല്‍ ജില്ലയിലെ ഗഗന്‍ഗിറിലാണ് നിര്‍മാണ സൈറ്റിലാണ് ആക്രമണമുണ്ടായത്. വെടിവെപ്പില്‍ രണ്ട് പേര്‍ തല്‍ക്ഷണം മരിച്ചിരുന്നു.

മരണപ്പെട്ടവരില്‍ ഒരു ഡോക്ടറും ഉള്‍പ്പെടുന്നുണ്ട്. മരിച്ച അഞ്ചുപേര്‍ അതിഥി തൊഴിലാളികളാണ്. സോനംമാര്‍ഗിലെ തുരങ്ക പാത നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളെയാണ് ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ഭീകരര്‍ക്കായി സുരക്ഷാ സേന തെരച്ചിൽ ഊര്‍ജിതമാക്കിയിട്ടുണ്ട്. ആക്രമണത്തെ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും അപലപിച്ചു. ഭീകരർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാപറഞ്ഞു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ആക്രമണത്തെ അപലപിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

ഗഗന്‍ഗിറിലെ ഗുന്ദ് മേഖലയിലെ തുരങ്കനിര്‍മാണ സൈറ്റിലാണ് ആക്രമണമുണ്ടായത്.  സ്വകാര്യ കമ്പനിക്കാണ് നിര്‍മാണ കരാര്‍. പ്രദേശം ഇപ്പോള്‍ പോലീസിന്റേയും സുരക്ഷാസേനയുടേയും നിരീക്ഷണത്തിലാണ്.
<br>
TAGS : TERROR ATTACK | JAMMU KASHMIR
SUMMARY : Terror attack in Kashmir. The death toll has risen to seven

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *