കശ്മീരില്‍ സൈനിക വ്യൂഹത്തിന് നേരെ ഗ്രനേഡ് എറിഞ്ഞ് ഭീകരര്‍

കശ്മീരില്‍ സൈനിക വ്യൂഹത്തിന് നേരെ ഗ്രനേഡ് എറിഞ്ഞ് ഭീകരര്‍

ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ സൈനികരുടെ വാഹനത്തിനുനേരെ ഭീകരരുടെ ആക്രമണം. ബിലാവർ പ്രദേശത്തുവച്ചാണ് സൈനികരുടെ വാഹനത്തിനുനേരെ ഭീകരർ വെടിയുതിർത്തത്. കുന്നിൻ മുകളില്‍ നിന്നാണ് ഭീകരർ വെടിയുതിർത്തതെന്നാണ് പ്രാഥമിക വിവരം. വാഹനത്തിനുനേരെ ഭീകരർ ഗ്രനേഡ് ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.

ആക്രമണത്തില്‍ രണ്ട് സൈനികർക്ക് പരുക്കേറ്റതായാണ് വിവരം. ആക്രമണത്തില്‍ ഇതുവരെ ആളപായമുണ്ടായതായി റിപ്പോർട്ടുകളില്ല. പ്രദേശം വളഞ്ഞ സൈന്യം ഭീകരർക്കായുള്ള തെരച്ചില്‍ ആരംഭിച്ചു. ജമ്മു കശ്മീരില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധി ഭീകരാക്രമണങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. ജൂണ്‍ 11നും 12നും ദോഡ ജില്ലയിലെ രണ്ടിടങ്ങളില്‍ ഭീകരാക്രമണമുണ്ടായി.

TAGS : TERRORIST | KASHMIR | ATTACK
SUMMARY : Terrorists hurled grenades at an army formation in Kashmir

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *