സാങ്കേതിക തകരാർ; എയർഫോഴ്‌സിന്റെ പരിശീലന ഹെലികോപ്റ്റർ അടിയന്തമായി നിലത്തിറക്കി

സാങ്കേതിക തകരാർ; എയർഫോഴ്‌സിന്റെ പരിശീലന ഹെലികോപ്റ്റർ അടിയന്തമായി നിലത്തിറക്കി

ബെംഗളൂരു: സാങ്കേതിക തകരാർ മൂലം ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) പരിശീലന ഹെലികോപ്റ്റർ അടിയന്തമായി നിലത്തിറക്കി. കോലാർ ബംഗാരപേട്ട് താലൂക്കിലെ കരപ്പനഹള്ളി ഗ്രാമത്തിന് സമീപമാണ് ഹെലികോപ്റ്റർ അടിയന്തിര ലാൻഡിംഗ് നടത്തിയത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഒരു വനിതാ പൈലറ്റ് ഉൾപ്പെടെ മൂന്ന് പൈലറ്റുമാരാണ് പരിശീലന ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. യെലഹങ്ക എയർഫോഴ്‌സ് സ്റ്റേഷൻ്റെതാണ് ഹെലികോപ്റ്റർ. കെജിഎഫ്, ബംഗാരപേട്ട്, പരിസര പ്രദേശങ്ങൾ എന്നിവയ്ക്ക് സമീപമായിരുന്നു പരിശീലന പറക്കൽ നടന്നത്. സംഭവത്തെ തുടർന്ന് ലോക്കൽ പോലീസും യെലഹങ്കയിൽ നിന്നുള്ള ടെക്‌നീഷ്യൻമാരുടെ സംഘവും സ്ഥലത്തെത്തി ഹെലികോപ്റ്റർ എയർഫോഴ്‌സ് സ്റ്റേഷനിലേക്ക് തിരികെ കൊണ്ടുപോയി.

TAGS: KARNATAKA | AIR FORCE
SUMMARY: IAF helicopter makes emergency landing in Kolar due to technical glitch

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *