താമരശ്ശേരി ചുരത്തില്‍ വിള്ളല്‍; ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം

താമരശ്ശേരി ചുരത്തില്‍ വിള്ളല്‍; ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം

വയനാട്: താമരശ്ശേരി ചുരം പാതയില്‍ രണ്ടാം വളവിന് താഴെ റോഡില്‍ പത്ത് മീറ്ററിലധികം നീളത്തില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് ഭാരവാഹനങ്ങള്‍ക്ക് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. രണ്ടാം വളവ് എത്തുന്നതിന് മുമ്പുള്ള വളവില്‍ റോഡിന്റെ ഇടതുവശത്തോട് ചേർന്നാണ് നീളത്തില്‍ വിള്ളല്‍ പ്രകടമായത്.

കലുങ്കിനടിയിലൂടെ നീർച്ചാല്‍ ഒഴുകുന്ന ഭാഗത്തിന് സമീപത്തായാണ് ദേശീയപാതയില്‍ വിള്ളല്‍ കണ്ടത്. തുടർന്ന് റോഡ് ഇടിയുന്ന സാഹചര്യമൊഴിവാക്കാൻ പോലീസ് ഈ ഭാഗത്ത് ബാരിക്കേഡ് സ്ഥാപിച്ചു. പിന്നീട് വലതുവശത്ത് കൂടി ഒറ്റവരിയായാണ് രാത്രി വാഹനങ്ങള്‍ കടത്തിവിട്ടത്.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സഹായമെത്തിക്കുന്നതിനും ഗതാഗതത്തിനുമുള്ള പ്രധാന പാതയായതിനാല്‍ ചുരമിടിച്ചില്‍ സാധ്യത ഒഴിവാക്കാൻ ചൊവ്വാഴ്ച രാത്രി എട്ടു മണി മുതല്‍ ചുരം കയറുന്ന ഭാരവാഹനങ്ങള്‍ക്കും വലിയ വാഹനങ്ങള്‍ക്കും നിരോധനമേർപ്പെടുത്തി.

TAGS : WAYANAD | ROAD | KERALA
SUMMARY : Crack in Thamarassery Pass; Control of heavy vehicles

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *