താമരശ്ശേരി ഷഹബാസ് കൊലക്കേസ്: പ്രതികളുടെ എസ് എസ് എല്‍ സി പരീക്ഷ ഫലം തടഞ്ഞുവെച്ചു

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: പ്രതികളുടെ എസ് എസ് എല്‍ സി പരീക്ഷ ഫലം തടഞ്ഞുവെച്ചു

തിരുവനന്തപുരം: താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാർഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. ഇവർ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് എസ്.എസ്.എല്‍.സി പരീക്ഷാ ഫലം തടഞ്ഞുവച്ചിരിക്കുന്നത്. ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച്‌ എസ് എസ് അധികൃതർ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാർഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഹോമിലായിരുന്നു. അന്ന് ഇവരെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാൻ അനുവദിച്ചത് വലിയ വിവാദമായിരുന്നു. പരീക്ഷാ സെന്‍ററുകളിലേക്കടക്കം വിദ്യാർഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.

വിദ്യാർത്ഥികള്‍ പുറത്തിറങ്ങിയാല്‍ സുരക്ഷാ ഭീഷണിയുണ്ടാകുമെന്നും ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്നും വ്യക്തമാക്കിയാണ് ജാമ്യഹർജി തള്ളിയത്. പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ ഗൗരവകരമാണെന്നും കോടതി മുമ്പ് നിരീക്ഷിച്ചിരുന്നു. ഇവർ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സർവേഷൻ ഹോമിലാണ്. ജാമ്യാപേക്ഷ നേരത്തേ കോഴിക്കോട് പ്രിൻസിപ്പല്‍ സെഷൻസ് കോടതിയും ജുവനൈല്‍ ജസ്റ്റിസ് ബോർഡും തള്ളിയിരുന്നു.

TAGS : SHAHABAS MURDER
SUMMARY : Thamarassery Shahabas murder case: SSLC exam results of accused withheld

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *