‘തമിഴക വെട്രി കഴകം’; ഭാരവാഹികളെ പ്രഖ്യാപിച്ച്‌ വിജയ്

‘തമിഴക വെട്രി കഴകം’; ഭാരവാഹികളെ പ്രഖ്യാപിച്ച്‌ വിജയ്

നടൻ വിജയ് നയിക്കുന്ന ‘തമിഴക വെട്രി കഴകം’ എന്ന പുതിയ രാഷ്ട്രീയ പാർട്ടിയുടെ ഭാരവാഹികളെ പ്രഖ്യാപിച്ചു. ജോസഫ് വിജയ് ആണ് പാർട്ടി പ്രസിഡന്റ്. ആനന്ദ് എന്ന മുനുസാമി (ജന.സെക്ര), വെങ്കട്ടരമണൻ (ട്രഷറർ), രാജശേഖർ (ആസ്ഥാന സെക്രട്ടറി), താഹിറ (ജോ. പ്രചാരണ വിഭാഗം സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

2024 ഫെബ്രുവരി രണ്ടിനാണ് വിജയ് പാർട്ടി പ്രഖ്യാപനം നടത്തിയത്. തുടർന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷന് രജിസ്ട്രേഷൻ അപേക്ഷ നല്‍കി. 2026 തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് വിജയിന്റെ നീക്കം. രണ്ടുമാസം മുമ്പ് പാർട്ടി അംഗത്വ വിതരണം ആരംഭിച്ചിരുന്നു.

രണ്ട് കോടിയില്‍പരം അംഗങ്ങളെ സംഘടനയില്‍ ചേർക്കുകയാണ് പാർട്ടിയുടെ പ്രധാന ലക്ഷ്യം. ലോക്സഭ തിരഞ്ഞെടുപ്പില്‍ ആർക്കും പിന്തുണയില്ലെന്ന് വിജയ് അറിയിച്ചിരുന്നു. പാർട്ടി പ്രഥമ സംസ്ഥാന സമ്മേളനം വിജയിന്റെ പിറന്നാള്‍ ദിനത്തില്‍ സംഘടിപ്പിക്കാനാണ് തീരുമാനം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *