തനിമ കലാസാഹിത്യവേദി ഈദ് സംഗമം സംഘടിപ്പിച്ചു

തനിമ കലാസാഹിത്യവേദി ഈദ് സംഗമം സംഘടിപ്പിച്ചു

ബെംഗളൂരു : തനിമ കലാസാഹിത്യവേദി ബെംഗളൂരു ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഈദ് സംഗമം 24’സംഘടിപ്പിച്ചു. ഹെന്നൂർ ക്രോസിനടുത്തുള്ള ആഫ്‌സൺ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയില്‍ പ്രശസ്ത സൂഫി ഗായകരായ സമീർ ബിൻസി, ഇമാം മജ്ബൂർ തുടങ്ങിയവർ നയിച്ച സൂഫി സംഗീതനിശ ശ്രദ്ധേയമായി.

രണ്ടു സെഷനുകളായിട്ടാണ് പരിപാടി നടന്നത്. ആദ്യസെഷനിൽ ഫാമിലി മീറ്റും കുട്ടികളുടെ കലാപരിപാടിയും നടന്നു. എച്ച്.എം.എസ് ഓഫ് ലൈൻ അക്കാഡമിക്സ് ഹെഡ് മിസ്ഹബ് കോട്ടക്കൽ സെഷൻ ഉദ്ഘാടനം ചെയ്തു. മെഹന്തി ആർട്ട്, കാലിഗ്രഫി, ബുക്ക് സ്റ്റാൾ, ഭക്ഷണശാലകൾ, കുട്ടികളുടെ കലാപരിപാടികൾ, എക്സ്പോ, തനിമ കലാസാഹിത്യ വേദി ബെംഗളൂരു ചാപ്റ്ററിലെ കലാകാരന്മാരുടെ പരിപാടികൾ തുടങ്ങിയവ അരങ്ങേറി.

പ്രോഗ്രാം കൺവീനർ സഹൽ, തനിമ കലാസാഹിത്യവേദി ബെംഗളൂരു ചാപ്റ്റർ പ്രസിഡന്റ് ആസിഫ് നാലകത്ത്, റഹീം കോട്ടയം, യൂനുസ് ത്വയ്യിബ് തുടങ്ങിയവർ സംസാരിച്ചു.
<Br>
TAGS : THANIMA
SUMMARY : Thanima Kalasahityavedi organized the Eid Sangamam

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *