വിദേശരാജ്യങ്ങളിൽ ‘പഹൽഗാം-ഓപ്പറേഷൻ സിന്ദൂർ‘ വിശദീകരിക്കുന്ന കേന്ദ്ര സംഘത്തിൽ തരൂർ

വിദേശരാജ്യങ്ങളിൽ ‘പഹൽഗാം-ഓപ്പറേഷൻ സിന്ദൂർ‘ വിശദീകരിക്കുന്ന കേന്ദ്ര സംഘത്തിൽ തരൂർ

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങള്‍ക്ക് മുന്നില്‍ നിലപാട് വിശദീകരിക്കുന്ന വിദേശ പ്രതിനിധി സംഘത്തില്‍ ഇന്ത്യാസഖ്യം എംപിമാരും. സര്‍വകക്ഷി സംഘത്തിന്റെ തലവനായി ശശി തരൂരിനെ ചുമതലപ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ പഹല്‍ഗാം മുതല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വരെയുള്ള വിവരങ്ങള്‍ വിശദീകരിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ സംഘത്തെ അയക്കുന്നത്. അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുന്ന ആദ്യ സംഘത്തിൽ തരൂരിനെ കേന്ദ്രം ഉള്‍പ്പെടുത്തിയതായും കേന്ദ്ര സർക്കാറിന്‍റെ ക്ഷണം ശശി തരൂർ സ്വീകരിച്ചതായുമാണ്‌ റിപ്പോർട്ടുകൾ.

മെയ് 22 മുതല്‍ ജൂണ്‍ 10 വരെ നീണ്ടു നില്‍ക്കുന്ന യാത്രയാണ് പദ്ധതിയിട്ടിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടിയുടെ എംപിമാരെ പല ഗ്രൂപ്പായി തിരിച്ച് വിടാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ആദ്യ സംഘത്തിന്റെ തലവനായാണ് ശശി തരൂരിനെ കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുന്നത്.
<br>
TAGS : SASHI THAROOR | PAHALGAM TERROR ATTACK
SUMMARY : Tharoor in central team explaining ‘Pahalgam-Operation Sindoor’ in foreign countries

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *