17-ാമത് സൗജന്യ കന്നഡ പഠന ക്യാമ്പ് സമാപിച്ചു
കെ.കെ.ഗംഗാധരനെ ചടങ്ങില്‍ ആദരിക്കുന്നു

17-ാമത് സൗജന്യ കന്നഡ പഠന ക്യാമ്പ് സമാപിച്ചു

ബെംഗളൂരു: വൈറ്റ്ഫീൽഡ് ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 30 ദിവസം നീണ്ടു നിന്ന സൗജന്യ കന്നഡ പഠന ക്യാമ്പ്  സമാപിച്ചു. മുൻ എംഎൽഎയും കന്നഡ ചലചിത്ര നടനുമായ എൻ.എൽ. നരേന്ദ്ര ബാബു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കേന്ദ്രസാഹിത്യ അക്കാദമി വിവർത്തന പുരസ്ക്കാര ജേതാവായ കെ.കെ.ഗംഗാധരനെ ചടങ്ങില്‍ ആദരിച്ചു.

തൊദൽനുടി കന്നഡ മാസികയുടെ പതിനൊന്നാം വാർഷിക പതിപ്പ് കെ.കെ. ഗംഗാധരൻ പ്രകാശനം ചെയ്തു. ആർട്ട് ഓഫ് ലിവിങ് ആചാര്യ ശ്രീനിവാസ്, അക്ഷരധാമ പദവിപൂർവ കോളേജ്, കോലാർ, ഡോ. രവികുമാർ എന്നിവര്‍ സംസാരിച്ചു. ഒരു മാസം കൊണ്ട് കന്നഡ പഠിച്ച നൂറോളം പഠിതാക്കള്‍ സമ്മേളനത്തിൽ പങ്കെടുത്തു. പ്രൊഫ. രാകേഷ് സ്വാഗതവും റെബിൻ രവീന്ദ്രൻ നന്ദിയും പറഞ്ഞു.

17-ാമത് സൗജന്യ കന്നഡ പഠന ക്യാമ്പാണ് സമാപിച്ചത്. ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റർ അസോസിയേഷൻ പ്രസിഡന്റും കന്നഡ മാസികയുടെ ചീഫ് എഡിറ്ററും മലയാളിയും അധ്യാപകിയുമായ ഡോ. സുഷമാ ശങ്കറാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. ക്യാമ്പിൽ പങ്കെടുത്തവർക്ക് വേണ്ടി ജൂൺ മാസം ദിവസവും ഓൺലൈൻ ക്ലാസും ജൂൺ ജൂലൈ ആഗസ്റ്റ് മാസങ്ങളിലെ എല്ലാ ഞായറാഴ്ചകളിലും ഓഫ്‌ലൈൻ ക്ലാസും ഉണ്ടായിരിക്കുന്നതാണെന്ന് സുഷമശങ്കർ അറിയിച്ചു. അടുത്ത സൗജന്യ കന്നഡ പഠന ക്ലാസ് മെയ് 1, 2025 ന് തുടങ്ങും. ഫോണ്‍:  9901041889.
<BR>
TAGS : FREE KANNADA CLASS, DR. SUSHAMA SHANKAR
KEYWORDS : The 17th Free Kannada Learning Camp has concluded

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *