മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ പ്രതിയെ സഹതടവുകാർ തലക്കടിച്ചു കൊലപ്പെടുത്തി

മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ പ്രതിയെ സഹതടവുകാർ തലക്കടിച്ചു കൊലപ്പെടുത്തി

മുംബൈ: 1993ലെ മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ പ്രതിയെ ജയിലിൽ സഹതടവുകാർ അടിച്ചു കൊലപ്പെടുത്തി. ജീവപര്യന്തം തടവ് അനുഭവിക്കുന്ന മനോജ് കുമാർ ഭവർലാൽ ഗുപ്ത എന്ന മുഹമ്മദ് അലി ഖാനാണ് (59) കൊല്ലപ്പെട്ടത്.

ഞായറാഴ്ച കോലാപൂരിലെ കലംബ സെൻട്രൽ ജയിലിലാണ് സംഭവം. ജയിലിൽ കുളി സ്ഥലത്തുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ജയിൽ അധികൃതർ പറഞ്ഞു. കുളിക്കുന്നതുമായി ബന്ധപ്പെട്ട് കുളിമുറിയിലുണ്ടായ തര്‍ക്കം കൈയാങ്കളിയിലെത്തി. ഇതേ തുടര്‍ന്ന് സഹതടവുകാര്‍ മുഹമ്മദ് അലി ഖാനെ ഇരുമ്പ് വടി ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ട മുഹമ്മദ് അലിയെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

പില്യ സുരേഷ് പാട്ടീൽ എന്ന പ്രതീക്, ദീപക് നേതാജി ഖോട്ട്, സന്ദീപ് ശങ്കർ ചവാൻ, ഋതുരാജ് വിനായക് ഇനാംദാർ, സൗരഭ് വികാസ് എന്നവരാണ് ​പ്രതികളെന്നും ഇവർക്കെതിരെ കൊലക്കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് പറഞ്ഞു.
<br>
TAGS : CRIME, MUMBAI BOMB BLAST CASE,
KEYWORDS: The accused in the Mumbai blasts case was killed by his fellow inmates

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *