വെന്റിലേറ്ററിലായിരുന്ന എയർഹോസ്റ്റസിനെ പീഡിപ്പിച്ച പ്രതി പിടിയില്‍

വെന്റിലേറ്ററിലായിരുന്ന എയർഹോസ്റ്റസിനെ പീഡിപ്പിച്ച പ്രതി പിടിയില്‍

ന്യൂഡൽഹി: ഹരിയാനയിലെ ഗുരുഗ്രാമിൽ വെന്റിലേറ്ററിലായ രോഗിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റിൽ. ബീഹാർ സ്വദേശി ദീപക്കാണ് അറസ്റ്റിലാത്. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ഈ മാസം ആറിനാണ് സംഭവം. എയർഹോസ്റ്റസാണ് പീഡനത്തിനിരയായത്.

ട്രെയിനിങ്ങിന്റെ ഭാഗമായി ഗുരുഗ്രാമിൽ എത്തിയ യുവതിയെ ആരോഗ്യം വഷളായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏപ്രിൽ അഞ്ചിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ഏപ്രിൽ ആറിനാണ് വെന്റിലേറ്ററിൽ കഴിയവെ പീഡനത്തിന് ഇരയായത്. പിന്നീട് ഏപ്രിൽ 13ന് ഡിസ്ചാർജ് ആയ ശേഷമാണ് പോലീസിൽ പരാതി നൽകിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സദർ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സിസിടിവി ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നും ആശുപത്രി ജീവനക്കാരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്. ഏകദേശം 800 സിസിടിവി ക്യാമറകള്‍ പോലീസ് പരിശോധിച്ചു. താന്‍ അവിവാഹിതനാണെന്നും പോണ്‍ വീഡിയോകള്‍ക്ക് അടിമയാണെന്നുമായിരുന്നു പ്രാഥമിക ചോദ്യം ചെയ്യലില്‍ പ്രതി പോലീസിനോട് പറഞ്ഞത്.
<BR>
TAGS : SEXUAL ASSULT CASE | HARIYANA
SUMMARY : The accused who tortured the air hostess who was on the ventilator was arrested

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *