കർണാടകയിൽ മുസ്ലിം ലീഗിന്‍റെ പ്രവർത്തനങ്ങള്‍ വ്യാപിപിക്കും

കർണാടകയിൽ മുസ്ലിം ലീഗിന്‍റെ പ്രവർത്തനങ്ങള്‍ വ്യാപിപിക്കും

ബെംഗളൂരു: കര്‍ണാടകയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തനം വ്യാപിപിക്കാന്‍
ശിഹാബ് തങ്ങള്‍ സെന്ററില്‍ ചേര്‍ന്ന ബെംഗളൂരു ജില്ലാ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. എല്ലാം മണ്ഡലങ്ങളിലും പ്രവര്‍ത്തക യോഗം വിളിച്ചു ചേര്‍ക്കുവാനും ജില്ലാ തലത്തില്‍ സെപ്തംബര്‍ അവസാന വാരം സംസ്ഥാന ദേശീയ നേതാക്കളെ പങ്കെടുപ്പിച്ചു പ്രവര്‍ത്തക ക്യാമ്പ് സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. കലബുര്‍ഗി, വിജയപുര, ധാര്‍വാഡ്, മൈസൂരു ജില്ലകളില്‍ നിന്നും പ്രമുഖ വ്യക്തികളും പ്രവര്‍ത്തകരും പാര്‍ട്ടിയിലേക്ക് കടന്നു വരുന്നതായി
സംസ്ഥാന കമ്മിറ്റി പ്രതിനിധിയായി യോഗത്തില്‍ പങ്കെടുത്ത മെഹബൂബ് ബൈഗ് അറിയിച്ചു.

ഓള്‍ ഇന്ത്യ കെഎംസിസി പ്രസിഡണ്ട് എംകെ നൗഷാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ശംസുദ്ധീന്‍ കൂടാളി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സിക്രട്ടറി മുസ്തഫ, വൈസ് പ്രസിഡണ്ട് അബ്ദുല്‍ റഹിമാന്‍, ദസ്തഗീര്‍ ബെഗ്, താഹിര്‍ കോയ്യോട്, ജോസഫ്, അല്ലാബഗേഷ്, ആബിദ്, വനിത ലീഗ് നേതാക്കളായ കെ. കെ. സാജിത, നസീറ കാദര്‍ എന്നിവര്‍ പ്രസംഗിച്ചു.
<BR>
TAGS : INDIAN UNION MUSLIM LEAGUE
SUMMARY : The activities of the Muslim League will spread in Karnataka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *