ബാങ്ക് മാനേജര്‍ കടലിലേക്ക് എടുത്തുചാടി; തിരച്ചില്‍ തുടരുന്നു

ബാങ്ക് മാനേജര്‍ കടലിലേക്ക് എടുത്തുചാടി; തിരച്ചില്‍ തുടരുന്നു

മുംബൈ ബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കിന്റെ ഭാഗമായ അടല്‍ സേതുവില്‍ നിന്നും ബാങ്ക് മാനേജര്‍ കടലിലേക്ക് എടുത്തുചാടി. 40കാരനായ സുശാന്ത് ചക്രവര്‍ത്തിയാണ് തിങ്കളാഴ്ച രാവിലെ 9.57ന് കടലിലേക്കെടുത്ത് ചാടിയത്. ചക്രവര്‍ത്തിയുടെ ചുവന്ന മാരുതി ബ്രസ പാലത്തിലെ കിഴക്കേ അറ്റത്തെ സ്ട്രച്ചില്‍ പാര്‍ക്ക് ചെയ്തിരുന്നു.

ട്രാഫിക്ക് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള വിവരത്തെ തുടര്‍ന്ന് പോലീസ് പ്രദേശത്തെത്തി ചക്രവര്‍ത്തിക്കായി തിരച്ചില്‍ ആരംഭിച്ചു. കാറില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ ആരാണെന്ന് മനസിലാക്കിയത്. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം പരേലില്‍ താമസിക്കുകയായിരുന്നു അദ്ദേഹം. വലിയ തോതില്‍ ജോലി സമ്മര്‍ദ്ദത്തിലായിരുന്നു ഭര്‍ത്താവെന്നാണ് ഇദ്ദേഹത്തിന്റെ ഭാര്യ നല്‍കിയിരിക്കുന്ന വിവരം.

TAGS : MUMBAI | BANK MANGER
SUMMARY : The bank manager jumped into the sea; The search continues

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *