കൊല്ലത്ത് നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു

കൊല്ലത്ത് നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു

കൊല്ലം: കൊല്ലം അയത്തിലില്‍ നിർമാണത്തിലിരുന്ന പാലം തകർന്നുവീണ് അപകടം. ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി ചൂരാങ്കില്‍ പാലത്തോട് ചേർന്ന് നിർമിക്കുന്ന പാലമാണ് തകർന്നത്. അപകടസമയം നിർമാണ തൊഴിലാളികള്‍ ഉണ്ടായിരുന്നെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നാല് നിർമാണ തൊഴിലാളികളാണ് അപകട സമയത്ത് ഉണ്ടായിരുന്നത്.

സമീപത്തുണ്ടായിരുന്ന ആളുകള്‍ ഓടിരക്ഷപ്പെട്ടതുകൊണ്ട് വൻ അപകടം ഒഴിവായി. സംഭവത്തില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചു. അശാസ്ത്രീയമായി നിർമാണം നടക്കുന്നതായാണ് ആരോപണം. ജില്ലാ കലക്ടർ സ്ഥലത്തെത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

TAGS : KOLLAM NEWS
SUMMARY : The bridge under construction in Kollam collapsed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *