കെട്ടിട ഉടമ വായ്പ തിരിച്ചടച്ചില്ല; നഴ്സിങ് കോളേജ് കെട്ടിടം ബാങ്ക് ജപ്തി ചെയ്തു; മലയാളി വിദ്യാർഥികളടക്കം പെരുവഴിയിലായി

കെട്ടിട ഉടമ വായ്പ തിരിച്ചടച്ചില്ല; നഴ്സിങ് കോളേജ് കെട്ടിടം ബാങ്ക് ജപ്തി ചെയ്തു; മലയാളി വിദ്യാർഥികളടക്കം പെരുവഴിയിലായി

ബെംഗളൂരു: വായ്പ തിരിച്ചടവ് മുടങ്ങിയതിനാൽ നഴ്സിങ് കോളേജ് കെട്ടിടം ബാങ്ക് അധികൃതർ ജപ്തി ചെയ്തതോടെ മലയാളികൾ ഉൾപ്പെടെ നൂറിലേറെ ബി.എസ്.സി നഴ്സിങ് വിദ്യാർഥികൾ പെരുവഴിയിലായി. കോലാർ കെ.ജെ.എഫിലെ കെഇസിഎസ് കോളേജ് കെട്ടിടത്തിനെതിരെയാണ് ജപ്തി നടപടിയുണ്ടായത്. കെട്ടിട ഉടമ വായ്പ തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് ബാങ്ക് നടപടി.

ഇന്നലെ ക്ലാസ് നടക്കുന്നതിനിടെ ബാങ്ക് ഉദ്യോഗസ്ഥർ പോലീസുമായി എത്തി വിദ്യാർഥികളോട് ഒഴിയാൻ ആവശ്യപ്പെടുകയായിരുന്നു. ഉച്ചയോടെ കെട്ടിടം പൂട്ടി മുദ്രവെച്ചു. കോളേജ് മാനേജ്മെൻ്റിന് കീഴിലുള്ള മറ്റൊരു കോളേജിലേക്ക് വിദ്യാർഥികളെ താത്കാലികമായി മാറ്റിയിട്ടുണ്ട്. രക്ഷിതാക്കളുമായി കോളേജ് മാനേജ്മെൻറ് ചർച്ച നടത്തിയെങ്കിലും തുടർപഠന സൗകര്യം സംബന്ധിച്ച് തീരുമാനമായിട്ടിലെന്ന് രക്ഷിതാക്കള്‍ പറയുന്നു.
<BR>
TAGS : KOLAR | NURSING COLLEGE
SUMMARY : The building owner defaulted on the loan; The bank confiscated the nursing college building

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *