ഡ്രൈവിംഗ് ടെസ്റ്റിനിടെ ബസിന് തീപിടിച്ചു

ഡ്രൈവിംഗ് ടെസ്റ്റിനിടെ ബസിന് തീപിടിച്ചു

ആലപ്പുഴ: റീക്രിയേഷന്‍ മൈതാനത്ത് ഹെവി ഡ്രൈവിംഗ് ടെസ്റ്റിനിടെ ബസ് തീപിടിച്ച്‌ കത്തിനശിച്ചു. എ ടു ഇസഡ് എന്ന ഡ്രൈവിംഗ് സ്‌കൂളിന്‍റെ ബസിനാണ് തീപിടിച്ചത്. ലൈസന്‍സ് ടെസ്റ്റിനിടെ ബസില്‍ നിന്ന് പൊട്ടിത്തെറി ശബ്ദം കേള്‍ക്കുകയായിരുന്നു.

എന്‍ജിന്‍ ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടെസ്റ്റില്‍ പങ്കെടുക്കുകയായിരുന്ന യുവാവിനോട് പുറത്തേയ്ക്ക് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. യുവാവ് ബസില്‍നിന്ന് ഇറങ്ങി മിനിറ്റുകള്‍ക്കകം തീ ആളിപ്പടര്‍ന്നു. ആലപ്പുഴയില്‍ നിന്ന് അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

TAGS : ALAPPUZHA NEWS | BUS | FIRE
SUMMARY : The bus caught fire during the driving test

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *