ഇടവേള ബാബു, മുകേഷ് എന്നിവര്‍ക്കെതിരായ കേസ്‌; അമ്മ ഓഫീസില്‍ പോലീസ് പരിശോധന

ഇടവേള ബാബു, മുകേഷ് എന്നിവര്‍ക്കെതിരായ കേസ്‌; അമ്മ ഓഫീസില്‍ പോലീസ് പരിശോധന

കൊച്ചി:  താര സംഘടനയായ അമ്മയുടെ ഓഫീസില്‍ പോലീസ് പരിശോധന നടത്തി. നടന്മാരായ ഇടവേള ബാബു, മുകേഷ് എന്നിവര്‍ക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ടായിരുന്നു പ്രത്യേക അന്വേഷണ സംഘം ഓഫീസിലെത്തിയത്. ഇവര്‍ സംഘടനയുടെ ഭാരവാഹികള്‍ ആയിരുന്നു എന്ന് തെളിയിക്കുന്ന രേഖകള്‍ പിടിച്ചെടുത്തു. അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്താണ് പീഡനം നടത്തിയതെന്ന് പരാതിക്കാർ ആരോപണം ഉന്നയിച്ചിരുന്നു.

അതേസമയം, തനിക്കെതിരെ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ ഇടവേള ബാബു പ്രത്യേക അന്വേഷണ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ഗൂഢാലോചനയുടെ ഭാഗമായാണ് ലൈംഗികാരോപണം ആരോപിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.
<br>
TAGS : AMMA | RAID
SUMMARY : The case against Evala Babu and Mukesh; Police check at Amma’s office

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *