സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും ചേർന്ന് ആലപ്പുഴയെ അക്ഷരാർഥത്തില്‍ സ്‌കൂള്‍ പ്രവേശനം ആഘോഷമാക്കി.

കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, എംഎല്‍എമാരായ യു പ്രതിഭ ദലീമ ജോജോ, മുഹമ്മദ് മുഹ്‌സിൻ എംഎല്‍എ എന്നിവരും ചടങ്ങില്‍ എത്തിയിരുന്നു. മുഖ്യമന്ത്രി നിലവിളക്ക് കൊളുത്തിയാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്. 44 ലക്ഷത്തോളം വിദ്യാർഥികളാണ് ഇന്ന് വിദ്യാലയങ്ങളിലെത്തുക. ഒന്നാം ക്ലാസിലേക്ക് രണ്ടര ലക്ഷത്തിലധികം വിദ്യാർഥികളെയാണ് പ്രതീക്ഷിക്കുന്നത്.

സാമൂഹ്യബോധം വളർത്തുന്ന 10 വിഷയങ്ങള്‍ ആയിരിക്കും ആദ്യ രണ്ടാഴ്ച വിദ്യാർഥികളെ പഠിപ്പിക്കുക. ലഹരി തടയുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളും പഠന വിഷയമാക്കും. അതേസമയം കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ഇന്ന് അവധി നല്‍കിയിരിക്കുകയാണ്.

TAGS : KERALA
SUMMARY : The Chief Minister inaugurated the state-level entrance festival

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *