സഹ സംവിധായകയെ പീഡിപ്പിച്ച സംഭവം; സംവിധായകനും സുഹൃത്തിനുമെതിരെ കേസ്

സഹ സംവിധായകയെ പീഡിപ്പിച്ച സംഭവം; സംവിധായകനും സുഹൃത്തിനുമെതിരെ കേസ്

കൊച്ചി: വനിതാ സഹസംവിധായികയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ സംവിധായകനും സുഹൃത്തിനുമെതിരെ ബലാത്സംഗത്തിന് കേസെടുത്തു. ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത് മരട് പോലീസാണ്. സംവിധായകൻ സുരേഷ് തിരുവല്ല, വിജിത്ത് വിജയകുമാർ എന്നിവർക്കെതിരെയാണ് കേസ്.

അവസരം വാഗ്ദാനം ചെയ്‌തും വിവാഹ വാഗ്ദാനം നല്‍കിയും പീഡിപ്പിച്ചെന്നാണ് പരാതി. വിജിത്ത് സിനിമാമേഖലയിലെ സെക്‌സ് റാക്കറ്റിന്റെ കണ്ണിയാണെന്നും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്. ഇന്നലെയാണ് യുവതിയുടെ പരാതിയില്‍ മരട് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്.

സുഹൃത്തായ വിജിത്ത് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സുരേഷ് തിരുവല്ലയുടെ സിനിമയില്‍ അവസരം നല്‍കാമെന്ന് അറിയിച്ചു. തുടർന്ന് പോയി കണ്ടപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്ന് പരാതിക്കാരി പറയുന്നു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുക്കും.

TAGS : DIRECTOR | RAPE CASE
SUMMARY : The co-director was molested; Case against director and friend

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *