ഗുരുതര പിഴവുകള്‍; പീഡനക്കേസില്‍ സ്വാമി ഗംഗേശാനന്ദക്ക് എതിരെ സമര്‍പ്പിച്ച കുറ്റപത്രം കോടതി മടക്കി

ഗുരുതര പിഴവുകള്‍; പീഡനക്കേസില്‍ സ്വാമി ഗംഗേശാനന്ദക്ക് എതിരെ സമര്‍പ്പിച്ച കുറ്റപത്രം കോടതി മടക്കി

തിരുവനന്തപുരം: നിയമ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ സ്വാമി ഗംഗേശാനന്ദക്ക് എതിരെ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചിരുന്ന കുറ്റപത്രം കോടതി മടക്കി. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കുറ്റപത്രം മടക്കിയത്. കുറ്റപത്രം അപൂര്‍ണമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.

ലോക്കല്‍ പോലീസിന്റെ സീന്‍ മഹസറടക്കം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. കേസിലെ ആദ്യ കുറ്റപത്രമാണ് കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചത്. ലൈംഗിക അതിക്രമം ചെറുക്കാനാണ് പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ചതെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നത്. 2017 മെയ് 19നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ഗംഗേശാനന്ദ ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നും ഇത് ചെറുക്കാന്‍ പെണ്‍കുട്ടി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചുവെന്നുമാണ് കേസിനാസ്പദമായ പരാതി. എന്നാല്‍ ഗംഗേശാനന്ദയ്ക്ക് അനുകൂലമായി പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. കാമുകന്‍ അയ്യപ്പദാസിന്റെ നിര്‍ബന്ധത്തിലാണ് ഗംഗേശാനന്ദയെ ഉപദ്രവിച്ചതെന്നാണ് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞത്. ഇതോടെയാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

TAGS : SWAMI GANGESANANDA | CHARGE SHEET | COURT
SUMMARY : The court returned the charge sheet filed against Swami Gangesananda in the molestation case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *