നടിയെ ആക്രമിച്ച കേസിൽ പ്രതിഭാഗം വാദം ഇന്ന് ആരംഭിക്കും

നടിയെ ആക്രമിച്ച കേസിൽ പ്രതിഭാഗം വാദം ഇന്ന് ആരംഭിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പതിഭാഗത്തിന്റെ വാദം ഇന്ന് തുടങ്ങും. ഡിസംബർ 11നാണ് എറണാകുളം സെഷൻസ് കോടതിയിൽ അന്തിമഘട്ട വിചാരണ നടപടികൾ തുടങ്ങിയത്. ഒരു മാസത്തിലേറെ സമയമെടുത്താണ് പ്രോസിക്യൂഷൻ വാദം അവസാനിച്ചത്. ഇനി പ്രതിഭാഗം വാദം പൂർത്തിയായ ശേഷം കേസ് വിധി പറയാൻ മാറ്റും. പ്രതിഭാഗത്തിന്റെ വാദവും ഒരു മാസം നീണ്ടുനില്‍ക്കാനാ്ണ് സാധ്യത. അടുത്ത മാസം അവസാനത്തോടെ കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് സൂചന.

2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍വെച്ച് നടി ലൈംഗീകാതിക്രമത്തിന് ഇരയായത്. കേസില്‍ 2018 മാർച്ചിലാണ് വിചാരണ നടപടികൾ ആരംഭിച്ചത്. കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പടെ 9 പ്രതികളുണ്ട്. നടന്‍ ദിലീപ് കേസില്‍ വിചാരണ നേരിടുന്ന എട്ടാം പ്രതിയാണ്. ബലാത്സംഗ ഗൂഢാലോചന കേസിലാണ് ദിലീപ് പ്രതിചേര്‍ക്കപ്പെട്ടത്. ക്വട്ടേഷൻ്റെ ഭാഗമായി ബലാത്സംഗ കുറ്റകൃത്യം നടപ്പാക്കിയ പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി. കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് രണ്ട് പ്രതികളെ ഒഴിവാക്കിയിട്ടുണ്ട്. ഒരാളെ മാപ്പുസാക്ഷിയാക്കി.

അതേസമയം കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിക്ക് സുപ്രീം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. രണ്ട് ഫോറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് പ്രതി പള്‍സര്‍ സുനി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. സാമ്പിളുകള്‍ ശേഖരിച്ച ഡോക്ടര്‍, ഫൊറന്‍സിക് ലബോറട്ടറി അസിസ്റ്റന്റ് ഡയറക്ടര്‍ എന്നിവരെ വീണ്ടും വിസ്തരിക്കണം എന്നാണ് പള്‍സര്‍ സുനിയുടെ ആവശ്യം. പ്രധാന സാക്ഷികളെ വിസ്തരിക്കുന്ന സമയം താന്‍ ജയിലില്‍ ആയിരുന്നെന്നും അഭിഭാഷകനോട് കാര്യങ്ങള്‍ സംസാരിക്കാനായില്ലെന്നും പള്‍സര്‍ സുനി വാദിച്ചിരുന്നു.
<br>
TAGS : ACTRES CASE
SUMMARY : The defense hearing in the actress assault case will begin today

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *