ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ സുഹൃത്തുക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു

ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ സുഹൃത്തുക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു

കാസറഗോഡ്‌:  ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ രണ്ടു പേര്‍ ട്രെയിന്‍ തട്ടി മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോറിന് സമീപം ഇന്നലെ രാത്രി 8.15 ഓടെയാണ് സംഭവം. സുഹൃത്തുക്കളായ മുത്തപ്പനാര്‍ കാവിലെ തെങ്ങുകയറ്റ തൊഴിലാളി ഗംഗാധരന്‍ (66), വാര്‍പ്പ് തൊഴിലാളി മൂവാരിക്കുണ്ടിലെ രാജന്‍ (69) എന്നിവരാണ് മരിച്ചത്.

കാഞ്ഞങ്ങാട് നിന്നും മംഗളൂരുവിലേക്കുള്ള മലബാര്‍ എക്സ്പ്രസ് കടന്നുപോയ ഉടന്‍ പടിഞ്ഞാറ് ഭാഗത്തെ രണ്ടാമത്തെ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ നീലേശ്വരം ഭാഗത്ത് നിന്നും വരികയായിരുന്ന ഗുഡ്സ് ട്രെയിന്‍ ഇടിക്കുകയായിരുന്നു. വൈകുന്നേരം ജോലി കഴിഞ്ഞ് ഇവര്‍ സ്ഥിരമായി കൊവ്വല്‍ സ്റ്റോര്‍ റെയില്‍വേ ട്രാക്ക് പരിസരത്ത് കണ്ടുമുട്ടാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇരുവരും സംസാരിച്ച് പിരിയുന്നതിനിടെയാണ് അപകടമുണ്ടായത്. ഹോസ്ദുർഗ് പോലീസ് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ ഇൻക്വസ്റ്റിനു ശേഷം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
<BR>
TAGS :  KASARAGOD | ACCIDENT
SUMMARY : The friends were killed by a train while crossing the tracks

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *