ബെംഗളൂരു : ദക്ഷിണ കന്നഡ ജില്ലയിലെ ബൽത്തങ്ങടി സവനലുവില്‍ കഴിഞ്ഞ രണ്ടുമാസമായി പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ പുള്ളിപ്പുലി ഒടുവിൽ കെണിയിൽ വീണു. കഴിഞ്ഞദിവസം രാത്രിയാണ് പ്രദേശവാസിയായ ഗുരികണ്ട ആനന്ദയുടെ വീടിന് സമീപം വനംവകുപ്പധികൃതർ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങിയത്. രാവിലെയോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി പുലിയെ കൊണ്ടുപോയി.

Posted inKARNATAKA LATEST NEWS
