നിറഞ്ഞ കിണര്‍ ഭൂചലനത്തിനു പിന്നാലെ വറ്റിവരണ്ടു

നിറഞ്ഞ കിണര്‍ ഭൂചലനത്തിനു പിന്നാലെ വറ്റിവരണ്ടു

പാലക്കാട്: ചാലിശ്ശേരിയിൽ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ നേരിയ ഭൂചലനത്തിന് പിന്നാലെ കിണര്‍ വറ്റി വരണ്ടു. പെരുമണ്ണൂരിലെ പൊന്നത്ത് വളപ്പില്‍ കുഞ്ഞാന്റെ വീട്ടിലെ 70 വര്‍ഷം പഴക്കമുള്ള കിണറാണ് പൊടുന്നനെ വറ്റി വരണ്ടത്.

നിറയെ വെള്ളമുണ്ടായിരുന്ന കിണർ പൂർണമായും വറ്റിവരണ്ട നിലയിലായിരുന്നു. കഴിഞ്ഞ ദിവസം മഴ പെയ്ത് വെള്ളം നിറഞ്ഞെങ്കിലും പിന്നീട് അതും ഇറങ്ങിപ്പോയ അവസ്ഥയാണ്. ശനി, ഞായർ ദിവസങ്ങളിലാണ് പ്രദേശത്ത് ഭൂചലനമുണ്ടായിരുത്. ഇതിന് ശേഷമാണ് കിണറിൽ നിന്നും വെള്ളം പൂർണ്ണമായും താഴ്ന്നു പോയതെന്നാണ് നാട്ടുകാരും പറയുന്നത്. നാട്ടുകാര്‍ അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. ഭൂമികുലുക്കത്തെ തുടരന്നു മണ്ണില്‍ ഉണ്ടായ വിള്ളലായിരിക്കാം വെള്ളം ചോര്‍ന്നുപോവാന്‍ കാരണമെന്നാണു പ്രാഥമിക നിഗമനം. വറ്റിയ കിണര്‍ കാണാന്‍ നിരവധി പേരാണ് എത്തുന്നത്.

റിക്ടര്‍ സ്‌കെയിലില്‍ മൂന്ന് തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് തൃശൂര്‍ പാലക്കാട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ഏതാനും ദിവസം മുമ്പ് അനുഭവപ്പെട്ടത്. ഭൂചലനം ഉണ്ടായതിനെ തുടർന്ന് ചില വീടുകൾക്ക് നേരിയ തോതിലുള്ള കേടുപാടുകൾ സംഭവിച്ചിരുന്നു.

 

<br>
TAGS : EARTHQUAKE | PALAKKAD,
SUMMARY : The full well dried up after the earthquake

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *